Thursday, December 31, 2009

പാഥേയത്തിന്റെ പുതുവത്സരാശംസകള്‍



ഒരു വര്‍ഷം കൂടി കടന്നു പോയി.........
ആശങ്കകളുടെയും ആകുലതകളുടെയും
നേട്ടകോട്ടങ്ങളുടെയും പ്രതീക്ഷകളുടെയും
നിരാശപ്പെടുത്തലുകളുടെയും നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടി
21 ആം നൂറ്റാണ്ടിന്റെ ആദ്യദശകം കൊഴിഞ്ഞു.

ശാന്തിയുടെയും സാഹോദര്യത്തിന്റെയും
സമാധാനപൂര്‍വ്വ സഹവര്‍ത്തിത്വത്തിന്റെയും
ഒരു പുതിയ വര്‍ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
നന്മ നിറഞ്ഞ ഒരു പുതുവര്‍ഷമാകട്ടെ 2010.

പാഥേയത്തിന്റെ പുതുവര്‍ഷപതിപ്പ് ഈ മാസം പത്താം തിയതിക്കകം പ്രതീക്ഷിക്കുക


ഏവര്‍ക്കും ആശംസകളോടെ,
പാഥേയം മാഗസിനു വേണ്ടി
എഡിറ്റര്‍ .

Friday, December 18, 2009

പാഥേയം ഡിസംബര്‍ ലക്കം





പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഡിസംബര്‍ ലക്കം വായിക്കുവാനായി ലോഗ്ഗോയില്‍ ക്ലിക്കുക.

പാഥേയം നവംബര്‍ ലക്കം





പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ നവംബര്‍ ലക്കം വായിക്കുവാനായി ലോഗ്ഗോയില്‍ ക്ലിക്കുക.

Tuesday, October 6, 2009

പാഥേയം ഒക്ടോബര്‍ ലക്കം





പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒക്ടോബര്‍ ലക്കം വായിക്കുവാനായി ലോഗ്ഗോയില്‍ ക്ലിക്കുക.

Wednesday, September 2, 2009

പാഥേയം ഓണം - റംസാന്‍ പതിപ്പ്



എഡിറ്റോറിയല്‍:-

ഓണവും ഈദുല്‍ഫിത്തറും ഒത്തുചേരുമ്പോള്‍

ഓണപ്പാട്ടുകള്‍

പണ്ടുകാലങ്ങളില്‍ നാട്ടില്‍ പാടികേട്ടിരുന്ന കുറച്ച് ഓണപാട്ടുകള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

തുടര്‍ന്നു വായിക്കുക

ഓണക്കളികള്‍

ഓണനാളുകളില്‍ മാത്രം നടക്കുന്ന ചില കളികളെ പറ്റി പറയാം.
ഓണത്തിന് മാത്രമുള്ള തെയ്യമാണ് ‘ഓണത്തെയ്യം‘. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിലാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. മഹാബലി സങ്കല്പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താര്' എന്നാണ് പേര്. വണ്ണാന്മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.

തുടര്‍ന്നു വായിക്കുക

ഓണമൊഴികള്‍

പണ്ടുകാലങ്ങളില്‍ നാട്ടില്‍ പറഞ്ഞ് കേട്ടിരുന്ന കുറച്ച് ഓണമൊഴികള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

തുടര്‍ന്നു വായിക്കുക

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.

തുടര്‍ന്നു വായിക്കുക

നോമ്പ് വിഭവങ്ങള്‍

പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്. ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധിയാണ്. മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും.

തുടര്‍ന്നു വായിക്കുക

ജന്മദിനം:-

ശ്രീനാരായണഗുരുദേവന്‍

അന്ധവിശാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുളടഞ്ഞ ഇടനാഴിയില്‍നിന്ന്‌ ധാര്‍മ്മികതയുടെ വിശാലവീഥിയിലേക്ക്‌ നമ്മെ ആനയിച്ച ആത്മീയാചാര്യനും മനുഷ്യനെ മനുഷ്യനില്‍നിന്നും വേര്‍തിര്‍ച്ചകറ്റിയ നീചവ്യ്‌വസ്ഥിതിക്കെതിരെ ശാന്തമായി പോരാടിവിജയിച്ച യുഗപ്രഭാവനായ ശ്രീനാരായാണഗുരു ദേവണ്റ്റെ 155-)മത്‌ ജയന്തി ആഘോഷം കേരളമൊട്ടാകെ സെപ്തംബര്‍ 4 വെള്ളിയാഴച്ച ആഘോഷിക്കുകയാണ്

തുടര്‍ന്നു വായിക്കുക

ഓര്‍മ്മ:-

കവിതയുടെ മുത്തശ്ശി

1909 ജൂലൈ 19 ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി ബാലാമണിയമ്മ ജനിച്ചു. കവിയും അമ്മാവനുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും വിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് കൂട്ടായി.

തുടര്‍ന്നു വായിക്കുക

ലേഖനങ്ങള്‍:-

ബദര്‍ യുദ്ധം

ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദര്‍ യുദ്ധം.ഇത്‌ നടക്കുന്നത്‌ ഹിജറാം രണ്ടാം വര്‍ഷത്തിലെ റംസാന്‍ പതിനേഴിനാണ്‌. മുഹമ്മദ്‌ നബി (സ) മക്കയില്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും,വിശാലമനസ്കതയും,വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യക്‍തിത്വത്തില്‍നിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാന്‍ കഴിഞ്ഞു

തുടര്‍ന്നു വായിക്കുക

ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളും പടരുന്ന വര്‍ഗീയതയും

ഇന്നത്തെ യുവത്വത്തെ നിയന്ത്രിക്കുന്നത് ഒരു പരിധിവരെ ഓണ്‍ലൈന്‍ ലോകം ആണ് എന്ന് പറയുന്നതില്‍ അതിശയോക്തി ഇല്ല. ഈ അടുത്ത് വെബ് സെന്‍സ് എന്ന ഐ ടി സെക്യൂരിറ്റി കമ്പനി നടത്തിയ സര്‍‌വേയില്‍ തെളിയുന്നത് ശരാശരി രണ്ട് മണിക്കൂര്‍‍ സമയം ഐ ടി പ്രൊഫഷണലുകള്‍ ദിവസവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചിലവഴിക്കുന്നു എന്നതാണ് .

തുടര്‍ന്നു വായിക്കുക

ചെറുകഥകള്‍:-

ഒരു കലോല്‍സവദിനം

ഈ സംഭവവികാസങ്ങള്‍ നടക്കുന്നത് ഒരു 7 വര്‍ഷം മുന്‍പാണ്.ഒരു Engineering degree എടുക്കണം എന്ന ദുര്‍വാശിയോടെകുറേ കിടാങ്ങള്‍ രാഷ്ട്ര പിതാവിന്റെ പേരില്‍ ഉള്ള ഒരു കോളേജില്‍വന്നു ചേരുന്നു, തൊടുപുഴയില്‍. തങ്ങളുടെ ആദ്യത്തെകലോല്‍സവം വരുന്നു എന്ന് കേട്ടപ്പം മുതലേ എന്തൊക്കെ ചെയ്യാംഎന്നുള്ള ചിന്തയില്‍ ആയി ഓരോരുത്തരും. പതിവു പോലെ ഈചിന്ദ മാത്രമെ ഉള്ളൂ അല്ലാതെ ഒന്നും നടക്കാറില്ല.

തുടര്‍ന്നു വായിക്കുക

ദാനം വരുത്തിയ വിന

സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു. പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട്‌ പറയുമായിരുന്നു
"എനിക്കു കണ്ണുകാണുമായിരുന്നെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു"

തുടര്‍ന്നു വായിക്കുക

കവിതകള്‍:-

പ്രിയ പുത്രി

കാലമേ നീയേന്തിയ
പൂക്കൂടയില്‍ നിന്നും
വീണുപോയ പുഷ്പമായ്
ഞാന്‍ നില്ക്കുന്നു.

തുടര്‍ന്നു വായിക്കുക

തലകീഴായ് തൂങ്ങിയ തോന്നലുകള്‍

വരിവരിയല്ലാതെ
, തിരക്കേറിയ
*ഷെയ്ക്ക് സെയ്ദ് റോഡ്
മുറിച്ചു കടന്നപ്പോള്‍
കുറച്ചൊന്നുമല്ല കുഞ്ഞനുറുമ്പിന്
തന്നെപ്പറ്റി തോന്നിയത്...

തുടര്‍ന്നു വായിക്കുക

സൂര്യാംഗുലീയം

കാമിനി നിനക്കായി കത്തുവെച്ചിരുന്നു ഞാന്‍
കൌദുകമേറെതോന്നുമീ സൂര്യാംഗുലീയകം
, കാത്തിരിക്കുകയാണു നീയുമെന്നറിയുമ്പോള്‍
കത്തിനില്‍ക്കുകയാണു പൂത്തിരിപോലെന്മനം

തുടര്‍ന്നു വായിക്കുക

കല്ലോലിനി

തും‌ഗം തൊടുത്തൊരു ചെറുബാണമായ്
ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..
ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...
അറിഞ്ഞു അവള്‍ ആ വിരഹവേദന...

തുടര്‍ന്നു വായിക്കുക

തുമ്പപ്പൂത്തെല്ല്

നിലാവിന്റെ നീലമിഴികള്‍
തിരുവോണമാണെന്നുചൊല്ലി
ഞങ്ങള്‍ ഓണനിലാവെന്നുചൊല്ലി
മുക്കൂറ്റിപൂവിന്റെ നേരിയചന്തവും
ചിങ്ങമഞ്ഞകുറി ചാര്‍ത്തി

തുടര്‍ന്നു വായിക്കുക

മലയാളിയുടെ ഓണക്കാല ചിത്രങ്ങള്‍

ഒരു കാലത്ത്‌ പത്തിലധികം ചിത്രങ്ങള്‍ റിലീസ്‌ ചെയ്തിരുന്ന കാലഘട്ടമായിരുന്നു ഓണക്കാലം. എന്നാല്‍ മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ച്‌ നിരാശാജനകമായ ഓണക്കാലമാണ് കടന്നു വരുന്നത്‌. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളൊന്നും തന്നെ ഇത്തവണ ഓണത്തിന് പുറത്തിറങ്ങുന്നില്ല. പ്രമുഖ ബാനറുകളും ചിത്രങ്ങളൊന്നും ഇറക്കുന്നില്ല.

തുടര്‍ന്നു വായിക്കുക

സിനിമാനിരൂപണം:-

പുതിയ മുഖം

പുതുമുഖ സംവിധായകന്‍ ദീപന്‍ സംവിധാനം ചെയ്ത്‌ ബഥേസ്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അനില്‍ മാത്യുവും മുരുകനും നിര്‍മ്മിച്ച ചിത്രമാണ് പുതിയ മുഖം. പ്രിഥ്വിരാജ്‌ നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ടു നായികമാരാണ്. പ്രിയാമണിയും മീരാ നന്ദനും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത്‌ എം. സിന്ധുരാജാണ്. കാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കയാണ് ദീപന്‍ പുതിയമുഖത്തിലൂടെ

തുടര്‍ന്നു വായിക്കുക

ഡോക്ടര്‍ സംസാരിക്കുന്നു:-

നടപ്പുദീനങ്ങള്‍ ലോകം കീഴടക്കുമ്പോള്‍

മലയാളനാട്ടിലെ പകര്‍ച്ചപ്പനികള്‍ പകര്‍ച്ചവ്യാധികള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. മസൂരിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തു.ഇനി വരില്ല. മലമ്പനിയെ നിര്‍മ്മാര്‍ജ്ജനം ചെയ്തെങ്കിലും ഇടയ്ക്കിടെ ഇറക്കുമതി ചെയ്യപ്പെടുന്നു. ചിക്കന്‍ പോക്സ്,അഞ്ചാം പനി,മുണ്ടിമീര്,പകരുന്ന മഞ്ഞപ്പിത്തം ഇവ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നു. മഴക്കാലമാവുമ്പോള്‍ പനിപടര്‍ന്ന് പിടിക്കാറുണ്ട്. ആദ്യമൊക്കെ ജലദോഷം എന്നായിരുന്നു പേര്. പിന്നീട് ഫ്ലൂ,ഇന്ഫ്ലുംവന്സാ എന്നൊക്കെയായി. എപ്പിഡമിക്കും പാണ്ഡമിക്കും വന്നു പോയി.

തുടര്‍ന്നു വായിക്കുക

എന്ന്
എഡിറ്റര്‍


Friday, August 7, 2009

അഭിനയകലയുടെ രാജാവിനന്ത്യാഞ്ജലി.



1954 മെയ് 25ന് പി കൃഷ്ണപിളളയുടെയും, ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയില്‍ കുടവട്ടൂരാണ് മുരളി ജനിച്ചത്.

തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമം പാസായ മുരളി ആരോഗ്യ വകുപ്പില്‍ എല്‍ ഡി ക്ളാര്‍ക്കായി കുറച്ചു നാള്‍ ജോലി നോക്കി. പിന്നീട് യു ഡി ക്ളാര്‍ക്കായി കേരളാ സര്‍വ്വകലാശാലയിലും ജോലി ചെയ്തു.

സംവിധായകന്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരം എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം ചലചിത്രലോകത്തേക്ക് കാലെടുത്ത്‌ വെച്ചത്. തുടര്‍ന്ന് അഭിനയിച്ച മീനമാസത്തിലെ സൂര്യന്‍, പഞ്ചാഗ്നി എന്നിവ മുരളിയുടെ അഭിനയ ജീവിതത്തെ ഏറെ തുണച്ചു.

ഭരതന്‍ന്റെ അമരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളിക്ക് ആദ്യമായി സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. പിന്നീട് ആധാരം, നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. നെയ്ത്തുകാരനിലെ അപ്പുമേസ്തിരിയെ അവിസ്മരണീയമാക്കിയ അഭിനയത്തിന് മുരളിക്ക് 2002ലെ മികച്ച നടനുളള ദേശീയ അവാര്‍ഡും ലഭിച്ചു.

കിട്ടിയ വേഷങ്ങളെല്ലാം അവിസ്മരണീയമാക്കിയ നടന്‍ ഇതിനോടക ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കരുത്തുറ്റ അഭിനയംകൊണ്ടു മലയാളികളെ അതിശയിപ്പിച്ച നടനായിരുന്നു മുരളി.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമായി മുരളിയുടെ പത്തോളം സിനിമകള്‍ പുറത്തുവന്നു. പലതും ഹിറ്റായി. സിനിമയെക്കാള്‍ നാടകത്തെ നെഞ്ചേറ്റിയിരുന്ന ഈ നടന്‍ എന്നും മലയാള സിനിമയെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിരുന്നു.

അഭിനയവും അതിന്റെ ചൂടും സുഖവുമൊക്കെ കിട്ടുന്നതു നാടകത്തിലാണെന്നു മുരളി വിശ്വസിച്ചിരുന്നു. അങ്ങനെയാണ് അദേഹം രചിച്ച് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത 'മൃത്യുഞ്ജയന്‍' എന്ന നാടകം അരങ്ങിലെത്തിയത്. 'മൃത്യുഞ്ജയം' എന്ന നാടകത്തിലെ കര്‍ണ്ണനായി അദ്ദേഹമെത്തിയത്. കര്‍ണനെന്ന കഥാപാത്രത്തെ വായനയിലൂടെയും മറ്റും ആഴത്തിലറിഞ്ഞപ്പോഴാണ് അത്തരത്തില്‍ ഒരു നാടകത്തെക്കുറിച്ച് മുരളി ആലോചിച്ചത്

ഇതിനു മുന്‍പു മുരളി 'ലങ്കാലക്ഷ്മി' അവതരിപ്പിച്ചതും നാടകത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. 'ലങ്കാലക്ഷ്മി' തനിയെ അരങ്ങിലവതരിപ്പിച്ചു മുരളി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏകാഹാര്യം എന്ന രീതിയാണ് അതില്‍ അവലംബിച്ചത്. കഥകളിയും കൂടിയാട്ടവും ചേര്‍ന്നതാണത്. മേക്കപ്പ് മാറ്റാതെ ശരീരവടിവും മറ്റും മാറ്റിയുള്ള രീതി. കുറച്ചു കളരി പഠിച്ചതും മുരളിയ്ക്ക് നാടകത്തില്‍ പ്രയോജനപ്പെട്ടു.

സിനിമയില്‍ നിന്ന് ഒരിക്കലും തനിയ്ക്ക് മാറിനില്‍ക്കാനാകില്ലെന്ന് മുരളി പറയുമായിരുന്നു. ഏതു കാര്യത്തിനും ആദ്യം വേണ്ടത് നിലനില്‍പ്പാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കലാകാരന്‍ ആശയങ്ങളുടെയും മോഹങ്ങളുടെയും ഭ്രാന്തില്‍പ്പെടരുതെന്നും പ്രായോഗികമായി കാര്യങ്ങള്‍ കാണണമെന്നുമായിരുന്നു മുരളിയുടെ തത്വം. നല്ല സിനിമകളില്‍ അഭിനയിക്കുന്നതിന് അദ്ദേഹം ഒരിക്കലും പണം കണക്കുപറഞ്ഞ് വാങ്ങാറില്ലായിരുന്നു.

കരുത്തും ലാളിത്യവും വികാരങ്ങളുടെ അകമ്പടിയോടെ സിനിമകളില്‍ ഉജ്വലമാക്കിയ മുരളി അതുവരെയില്ലാത്ത സങ്കല്‍പ്പങ്ങളിലേക്കു നായക, വില്ലന്‍ കഥാപാത്രങ്ങളെ കൂട്ടിക്കൊണ്ടുപോയി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഇരുനൂറ്റിയന്‍പതോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടു മുമ്പാണു സിനിമയിലെത്തി നല്ല സിനിമയുടെ പര്യായമായി മാറിയത്.

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരനില്‍ അനിതരസാധാരണമായ അഭിനയമാണു കാഴ്ചവച്ചത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഈ അഭിനയ മികവിനു മാറ്റുകൂട്ടി. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അപാരമായ ശബ്ദനിയന്ത്രണത്തിലൂടെയും മുരളി തന്റെ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ തുടക്കം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസില്‍ ആയിരുന്നെങ്കിലും പിന്നീട് സജീവ ഇടതുപക്ഷ സഹയാത്രികനായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

ഭാര്യ ഷൈലജയും ഏക മകള്‍ കാര്‍ത്തിക എന്നിവരാടങ്ങിയതായിരുന്നു ഇദ്ദേഹത്തിന്റെ കുടും‌ബം.

2009 ആഗസ്റ്റ് 6-ആം തിയതി രാത്രി എട്ടരമണിക്ക് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടചൊല്ലി

ആ നാട്യകലയുടെ രാജാവിനായി നമുക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം.

Saturday, August 1, 2009

പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു



പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം വായിക്കാന്‍
പൂര്‍ണമായും വായിക്കാന്‍ ലോഗൊയില്‍ അമര്‍ത്തുക


വിഭവങ്ങള്‍:-

എഡിറ്റോറിയല്‍ : മുഹമ്മദ് സഗീര്‍

നമ്മുടെ രാജ്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. അക്കാലത്ത് ഇന്ത്യയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ കോളനി ഭരണമായിരുന്നു നടന്നിരുന്നത്. ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ദേശഭക്തി ഗാനം : ജയ് ഭാരതം

രചന:കുഞ്ഞബ്ദുള്ള, ചാലപ്പുറം

അഖണ്ഡഭാരതഗീതം പാടി മൂവര്‍ണ്ണകൊടി ഉയരുന്നു.
അഹിംസമന്ത്രം നെഞ്ചകമേറ്റി ഭാരത ഭൂമി ജയിക്കുന്നു.
പിറന്ന മണ്ണിന്‍ സ്വാതന്ത്രത്തിന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം.
പവിത്രമാണിത് കോണ്ഗ്രസ്സിന്റെ ചരിത്രമിന്ത്യക്കഭിമാനം.
തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

പാഥേയം വാര്‍ഷിക റിപ്പോര്‍ട്ട് : സുരേഷ് വാസുദേവന്‍.

ഓണ്‍ലൈന്‍ മേഖലയില്‍ സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരീക - സാഹിത്യ രംഗങ്ങളിലെ സംവാദവും, പ്രസിദ്ധീകരണവുമായി 2008 ജൂലായ് 3നു ആരംഭിച്ച ഓര്‍ക്ക്യൂട്ട് കമ്യൂണിറ്റിയായ “പാഥേയം’ അതിന്റെ ഒന്നാം വാര്‍ഷികം 2009 ജൂലായ് 12ന് തൃശൂര്‍ ബ്രഹ്മസ്വം മഠം ലക്ഷ്മി മണ്ഡപത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ആദരാഞ്ജലികള്‍ : രാജന്‍ പി.ദേവ്.

പാഥേയത്തിന്റെ ബാഷ്പാഞ്ജലി.

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ഓര്‍മ്മ : നേതാജി സുഭാഷ് ചന്ദ്ര ബോസ്‍.

ജയ് ഹിന്ദ് നേതാജി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പ്രധാന നേതാവായിരുന്ന നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897, ജനുവരി 23 ല്‍ കട്ടക്കില്‍ ജനിച്ചു. പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഒറീസ്സയില്‍ ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന്‍. അമ്മ പ്രഭാവതിയും. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ജന്മദിനം : മദര്‍ തെരേസ.

ത്യാഗത്തിന്റെ അമ്മ. ‍‍

ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു എന്ന മദര്‍ തെരേസ 1910 ഓഗസ്റ്റ് 26- ആം തിയതി ഇപ്പോള്‍ മാസിഡോണ എന്നറിയപ്പെടുന്നതും പണ്ട് ഓട്ടമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്‍പ്പെട്ടതുമായ ഉസ്കബ്ക്കില്‍ ജനിച്ചു. അച്ഛന് നിക്കൊളെ, വടക്കന്‍ അല്ബേനിയക്കാരനും അമ്മ ദ്രനാഫിലെ ഗ്യാക്കോവെയിക്കാരിയുമായിരുന്നു. ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ക്യാമറ കണ്ണിലൂടെ : ബിനിശിവന്‍ & ടീം.

പാഥേയം ടീം അംഗങ്ങളുടെ ക്യാമറ വിസ്മയം തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

സിനിമാ നിരൂപണം : ഈ പട്ടണത്തില്‍ ഭൂതം.

ജയകൃഷ്ണന്‍.

ജോണി ആന്‍‌റ്റണിയും മമ്മൂട്ടിയും തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാ രചയിതാക്കളായ സിബി കെ. തോമസ് - ഉദയകൃഷ്ണ കൂട്ടുകെട്ടിന്‍‌റ്റേതാണ് കഥയും തിരക്കഥയും. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന്‌ സംവിധായകന്‍ അവകാശപ്പെടുന്ന ഈ ചിത്രം ഒരു ഫാന്‍‌റ്റസി ചിത്രം കൂടിയാണ്‌. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ഡോക്ടര്‍ സംസാരിക്കുന്നു : ആന്‍‌റ്റി ഓക്സിഡന്‍‌റ്റ് എന്ന നിരോക്സികാരികള്‍.

രചന : ഡോ:കാനം ശങ്കരപിളള.

ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുളളിലും ലോകമെമ്പാടും ഭീകരരും ഭീകരപ്രവര്‍ത്തനവുമാണ്. മനുഷ്യശരീരത്തിന്റെ കഥയും വ്യത്യസ്ഥമല്ല. മിത്രം എന്നു വിചാരിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കള്‍ ആകുന്നു. നാശനഷ്ടങ്ങള്‍ വരുത്തുന്നു. പ്രാണവായു എന്നു നാം പറയുന്ന ഓക്സിജന്‍ രൂപാന്തരം പ്രാപിച്ചു ശരീരകോശങ്ങളേയും കലകളേയും നശിപ്പിച്ചു രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നു. നമ്മെ മരണത്തിലേക്കു നയിക്കുന്നു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

നോമ്പ് വിഭവങ്ങള്‍.

റമദാന്‍ ആശംസകള്‍.

നോമ്പ് വിഭവങ്ങള്‍. എന്ന ഒരു പുതിയ പംക്തി തുടങ്ങുകയാണ് പാഥേയം ഈ ലക്കത്തില്‍. പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ലേഖനം : വിഭജനവും മതവും.

രചന : അമ്പിളി മനോജ്.

മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ആദ്യം മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചു. പിന്നീട് അത് ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ ആയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയും തിരിച്ചു. ഇനി ഇപ്പോളത്തെ ആവശ്യം സ്വയം ഭരണ അവകാശം കൊടുക്കുക എന്നുള്ളതാണ്. 1947 മുതല്‍ നമ്മുടെ രാജ്യത്ത് ഉണ്ടയികൊണ്ടിരുന്ന പ്രശന്ങ്ങളില്‍ പലതും മതത്തിന്റെയും ജാതിയുടെയും തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

ലേഖനം : പ്രഭാതം മുതല്‍ പ്രദോഷം വരെ.

രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍ വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്. ശഅബാന്‍ മുപ്പത് ദിവസം തികയുകയോ റമദാന്‍ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ ആരംഭിക്കുന്നു. ശവ്വാല്‍ മാസപ്പിറവി കാണുകയോ റമദാന്‍ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍ അവസാനിക്കുന്നു. ഇതിനിടയില്‍ വരുന്ന 29 അല്ലെങ്കില്‍ 30 ദിവസമാണ് റമദാന്‍. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

രാഷ്ടീയ ഹാസ്യം : കാര്‍ട്ടൂണിസ്റ്റ് ജയ് രാജ്‍.

പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി മുഖ്യമന്ത്രിയും തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ:കല്യാണി.

രചന:സുഗീഷ്.എം.എസ്സ്.

ഇരുള്‍ നിറഞ്ഞ ഇടനാഴിയിലൂടെ കൈയ്യില്‍ കടലാസുകളും കവറുകളുമായി ഒരു പാട് പേര് കൃഷ്ണന്റെ മുന്നിലൂടെ കടന്നു പോയി കൊണ്ടിരുന്നു. കുഞ്ഞുങ്ങള്‍ വാവിട്ട് കരയുന്ന ശബ്ദം, വേദനയോടെ മുരണ്ട് നീങ്ങുന്ന വീല്‍ ചെയറുകള്‍, വെയിലേല്ക്കാതെ പാതി ഉണങ്ങിയ വസ്ത്രങ്ങളുടെ മണം, എല്ലാം ചേര്‍ന്ന് അവന്റെ മനമടുപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ചാരിയിരിക്കുന്ന ഭിത്തിക്കുമപ്പുറം അവനു മാത്രമായി മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന ചിന്ത അവനെ വല്ലാതെ അലട്ടി...അവളെ ഒരു നോക്ക് കാണുവാന്‍ അവന്‍ വല്ലാതെ കൊതിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ:ISS സ്പേസ് അഖില്‍.

രചന: അഖില്‍ ചന്ദ്രന്‍.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു കണ്ടു ശരത് പറയുന്ന സംഗതികള്‍ മനസ്സിലാക്കണം എന്നുള്ള ചിന്ത വന്നിട്ട് കാലം കുറച്ചു ആയി എന്ന് പറയാം. അത് മാത്രം അല്ല.. ഈ ഇടക്ക് രാഗഭാവം എന്ന ഒരു പരിപാടി കൂടി അവര്‍ തുടങ്ങി.. രണ്ടു പാട്ട് പാടിയിട്ട്.. അത് രണ്ടും ഒരേ രാഗം ആണെന്ന് പറയുന്നത് ഇത് വരെ എനിക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല.. അത് ദഹിപ്പിക്കണം അതാരുന്നു പ്രധാനമായ ആവശ്യം.. പിന്നെ ഉള്ള ആഗ്രഹം 2030 എങ്കിലും ആകുമ്പോള്‍ ISS സ്പേസ് അഖില്‍ എന്ന് ഏഷ്യാനെറ്റില്‍ കൂടി പറയണം.. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ : ശവദാഹം.

രചന : സാജന്‍ ജോണ്‍.

തിരക്കിനിടയിലും ഏകാന്തത അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഏകാന്തത ഒരു രോഗമാണോ? അതോ ഒരു മാനസികാവസ്ഥ മാത്രമോ?
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ മുത്തശ്ശി മുറ്റത്ത് പൂച്ചട്ടിക്കു പെയിന്‍‌റ്റ് അടിക്കുകയായിരുന്നല്ലോ എന്ന് ഞാനോര്‍ത്തു.
"മുത്തശ്ശീ, പായല്‍ വൃത്തിയാക്കാതെ ഇങ്ങനെ പെയിന്റ് അടിച്ചിട്ട് എന്താ പ്രയോജനം?" അത് കേട്ട് മുത്തശ്ശി വേദനയോടെ ചിരിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക >

കഥ : ആത്മബന്ധം.

രചന: ശ്രീരാജ് പി. എസ്.

ഉണ്ണീ.... ടാ ഉണ്ണീ....! എന്നെക്കാളും മുന്‍പേ മിക്കവാറും അവനായിരിക്കും ഉണരുക, അമ്മ എപ്പോഴും പറയും, “നിന്നേക്കാള്‍ പ്രായം കുറവല്ലേ അവന്, അവനെ കണ്ട് പടിക്ക് ...!”. എന്നും ഉണ്ണി ചായ കൊണ്ടുവന്നിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! ഉണ്ണീ.... ടാ ഉണ്ണീ....! പക്ഷെ ഇന്നലെ അവന്‍ നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളി കേള്‍ക്കുന്നില്ലല്ലോ അവന്‍, ടാ ഉണ്ണീ...! തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കഥ : ഡയറി കുറിപ്പ്.

രചന : ഹരി വില്ലൂര്‍.

ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍‌റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍‌റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച് വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍‌റ്റെ ഗോപുരവുമായിരിന്നു തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

കവിത : ത്രിവര്‍ണ്ണ പതാക‍.

രചന : കുഞ്ഞബ്ദുള്ള ചാലപ്പുറം.

ഭാരതാംബപെറ്റമക്കളൊക്കെയും
സഹോദരങ്ങളെന്ന മന്ത്രമോതിടുന്നതീ പതാക.
ഭാസുരമായുളള ഭാവിഭാരതം
കെട്ടിപ്പടുക്കാന്‍ സാക്ഷിയായി
നിന്നിടുന്നതീ പതാക. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Wednesday, July 29, 2009

പാഥേയം വാര്‍ഷിക സ്മരണകള്‍:മനു

മീറ്റിങ്ങിന്റെ തലേ ദിവസം തന്നെ ശ്രീയേട്ടന്‍ വിളിച്ചു .. ഏതു ട്രെയിനില്‍ വരണം എന്ന് പറഞ്ഞിരുന്നു .. !! പിന്നെ അതിന്റെ details ഒക്കെ കണ്ടു പിടിച്ചു ഞാന്‍ അവസാനം സമയത്ത് എത്തുവാന്‍ വേണ്ടി പതിവിലാതെ നേരത്തെ കിടന്നു ... !!

അങ്ങനെ ഞാന്‍ ഒരുപാട് നാള്‍ക്കു ശേഷം ഉദിച്ചു വരുന്ന സുര്യനെ കാണുവാന്‍ ഉള്ള ചാന്‍സ് കിട്ടി .. !!

കുളി എല്ലാം പെട്ടെന്ന് കഴിഞ്ഞു ഞാന്‍ north railway സ്റ്റേഷനില്‍ എത്തി ... അവിടെ ചെന്ന് തിരക്കിയപ്പോള്‍ അവര് പറയുവാന് .. ആ ട്രെയിന്‍ അവിടെ നിറുത്തില്ല എന്ന് .. ദൈവമേ എന്ന് മനസ്സില്‍ ഒന്ന് വിളിച്ചു സത്യം പറഞ്ഞാല്‍ .. കാരണം പിന്നെ ഉള്ള ട്രെയിന്‍ എപ്പോള്‍ ആണെനു അറിയില്ല .. ആ ട്രെയിന്‍ കാത്തിരുന്നാല്‍ ശ്രീയെട്ടന്റെ കൂടെ പോവാനും കഴിയില്ല .. സ്ഥലവും അറിയില്ല !!

അങ്ങനെ അവിടെ വെച്ച് ശ്രീയേട്ടനെ വിളിച്ചു .. ഞാന്‍ ആലുവയില്‍ ഇറങ്ങാം എന്നും .. അവിടെ നിന്ന് ഒരുമിച്ചു പോവാം എന്നും പറഞ്ഞു .. !! അവിടെ നിന്നും കിട്ടിയ ട്രെയിനില്‍ .. പിടിച്ചു കയറി ആലുവയില്‍ ലാന്‍ഡ്‌ ചെയ്തു !! അപ്പോള്‍ സമയം .. 8:15am അവിടെ വെച്ച് ശ്രീയേട്ടന്‍ എവിടെയാ എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ ... പുറത്തുണ്ട് എന്ന് പറഞ്ഞു .. പിന്നെ നേരത്തെ തന്നെ ഫോട്ടോ കണ്ടു പരിചയം ഉള്ളത് കൊണ്ട് !! പെട്ടെന്ന് മനസിലായി .. പിന്നെ കൂടെ ഉണ്ടായിരുന്നു സ്ത്രീ കഥാപാത്രം .. !! ധന്യ ചേച്ചി ആണെന്ന് പെട്ടെന്ന് തന്നെ മനസിലായി .. !! പിന്നെ കൂടെ ഉണ്ടായിരുന്ന കൃഷ്ണന്നെ മനസിലായില്ല ( ബസില്‍ ഒരു കള്ളാ കൃഷ്ണന്‍ ആണെന്ന് പിന്നെയാ മനസിലായത് ) അങ്ങനെ അവിടെ വെച്ച് ബസില്‍ . ധന്യ ചേച്ചി .. ശ്രീയേട്ടന്‍ .. എന്നിവര്‍ ആയിട്ട് കുറച്ചു നേരം സംസാരിച്ചു നിന്ന് ... !! പിന്നെ അടുത്ത ട്രെയിനില്‍ തന്നെ യാത്ര ആവാന്‍ തീരുമാനിച്ചു .. ശ്രീയേട്ടന്‍ പോയി ticket എടുത്തു !! അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു യാത്ര ആയി .. !!


എന്നാലും രണ്ടും കല്‍പ്പിച്ചു .. അവിടെ അങ്ങ് കുത്തി ഇരുന്നു !! .. പിന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം സംസാരിച്ചു കൊണ്ടിരുന്നു !! പഴയ കാര്യങ്ങള്‍ .. ഓരോ സംഭവങ്ങള്‍ .. അങ്ങനെ സംസാരിച്ചു സംസാരിച്ചു .. കൊണ്ടിരിക്കുന്ന സമയത്ത് .. ശ്രീയേട്ടന് ഒരുപാട് ഫോണ്‍ വരുന്നുടയിരുന്നു !!
സമയം ഒരു 9.30 9.45 സമയം കൃത്യം ആണോ എന്ന് ഉറപ്പില്ലട്ടോ
എത്ര പെട്ടെന്ന് തൃശ്ശൂരില്‍ ഇതും എന്ന് കരുതിയില്ല.. സത്യം പറഞ്ഞാല്‍ .. സംസാരിച്ചു ഇരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല.. !!

അങ്ങനെ ഞങ്ങള്‍ ട്രെയിനില്‍ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു !! ആ സമയത്ത് സുരേഷ് ചേട്ടനെ വിളിച്ചു ശ്രീയേട്ടന്‍ സ്ഥലം ഉറപ്പിച്ചു .. !!

അവിടെ നിന്നും ഞങ്ങള്‍ നേരെ നീങ്ങിയത് .. ഒരു hotelilekkanu .. !! അവിടെ ചെന്നപ്പോള്‍ ആര്‍ക്കും ഒന്നും കഴിക്കേണ്ട .. !! ധന്യ ചേച്ചി ആണേല്‍ രാവിലെ ഒന്നും കഴിക്കില്ല.. ആദ്യം ഒരു നാല് കാപ്പി പറഞ്ഞിട്ട് ..എന്ത് വേണം എന്ന് പിന്നെ പറയാം എന്ന് പറഞ്ഞു വിട്ടു .. !! ആ സമയത്ത് ഒരു ചെറിയ മീറ്റിംഗ് നടത്തുവായിരുന്നു .. എന്ത് കഴിക്കണം എന്ന് .. !! അങ്ങനെ തീരുമാനം എത്തി .. ഇടിലി കഴിക്കാം !!
ഇദ്ദ്ലി ആയതു കൊണ്ടാവും .. !! തിരിച്ചു വന്നു പറഞ്ഞ ആന്‍സര്‍ കേട്ട് .. ഇടിവെട്ട് കിട്ടിയത് പോലെ ആയതു .. ഒരു പ്ലേറ്റ് മാത്രം ഉള്ളു .. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു അങ്ങനെ ആണേല്‍ പൂരി പോരട്ടെ !! അപ്പോള്‍ ബസില്നു വേണ്ട കാരണം മുഖ കുരു വരും .. !! വിരഹ കാമുകന്‍ അല്ലെ.. പറഞ്ഞിട്ട് കാര്യം ഇല്ല !! അങ്ങനെ ഞാന്‍ മാത്രം പൂരി പറഞ്ഞു ..ബസില്‍ ആന്‍ഡ്‌ ശ്രീയേട്ടന്‍ ഒരു plateil നിന്നും ഇദ്ദ്ലി കഴിച്ചു !!

അങ്ങനെ അവിടെ കുറച്ചു നേരം ഇരുന്നതിനു ശേഷം .. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി .. !! പക്ഷെ ബസില്‍ അണ്ണന്‍ .. അവിടെ പണി ഒപ്പിച്ചു ബില്‍ നന്ങളെ കാണിക്കാതെ പേ ചെയ്തു .. പിന്നെ തര്‍ക്കിക്കാന്‍ പോയില്ല .. അത് പാടിലല്ലോ ..
( സത്യം പറഞ്ഞാല്‍ വായനോക്കാന്‍ മിടുക്ക് ബസില്‍ അണ്ണന് തന്നെയാ ..പുകഴ്ത്തി പറയുവല്ല കേട്ടോ )

പാഥേയം വാര്‍ഷിക സ്മരണകള്‍:ശ്രീ

പാഥേയം വാര്‍ഷികം ജൂലൈ 12ന് തൃശ്ശൂരില്‍ നടന്നു. കൊട്ടിയാഘോഷങ്ങളോ, ആര്‍ഭാടചടങ്ങുകളോ ഒഴിവാക്കി പകരം കാരുണ്യപ്രവര്‍ത്തനത്തിനു മുന്‍‌കൈ എടുത്ത നമുക്ക് അഭിമാനിയ്ക്കാം...ഇതിനു നമുക്ക് സഹായമായി വര്‍ത്തിച്ചത് ഒട്ടേറെ പാഥേയം അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ പരിശ്രമം കൊണ്ടാണേന്നത് ഉറപ്പിച്ചു പറയാം.

സേവനകാര്യങ്ങളില്‍ ആദ്യം പല നിര്‍ദ്ദേശങ്ങളും വന്നെങ്കിലും ചിലത് ചില സാങ്കേതിക കാരണങ്ങളാല്‍ മാറി. അഗതിമന്ദിരത്തില്‍ ഭക്ഷണം നല്‍കുന്ന കാര്യവും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൌകര്യം നല്‍കുന്ന കാര്യമൊക്കെ പരിഗണനയില്‍ വനെങ്കിലും...ഒന്നും തീരുമാനമാകാതെ വന്ന അവസരത്തിലാണ് ‘ഹരിശ്രീ’ കമ്മ്യൂണിറ്റിയുടെ മോഡറേറ്ററും, കലിക ഓണ്‍ലൈന്‍ മാഗസിന്റെ പ്രധാന പ്രവര്‍ത്തകനുമായ ശ്രീ.അനീഷ് ശ്രീകുമാര്‍ കുമാരി.രമ്യ ആന്റണിയുടെ അവസ്ഥ ‘ഹരിശ്രീ’ യിലൂടെയും മറ്റും അറിയിച്ചത്.

പാഥേയത്തിലെ ചില കൂട്ടുകാരാണ് അനീഷ് ശ്രീകുമാറിന്റെ പോസ്റ്റ് പാഥേയത്തില്‍ ഇട്ടത്. ഓര്‍ക്കുട്ടില്‍ സജീവമായി കവിതകളെഴുതുകയും മറ്റും ചെയ്തിരുന്ന രമ്യ ആന്റണി ഒരോപ്പറേഷന്‍ കേസുമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണെന്നും, ശാരീരികമായി കുറച്ചു പ്രശ്നങ്ങളുള്ള രമ്യയ്ക്ക് ഏകദേശം 30,000രൂപയുടെ ചിലവ് ആശുപത്രിയിലുണ്ടെന്നും പറഞ്ഞപ്പോള്‍ പാഥേയം കഴിയുന്ന രീതിയില്‍ ചെയ്യാന്‍ സന്നദ്ധത കാട്ടി....

‘സേവനം അര്‍ഹിയ്ക്കുന്നവര്‍ക്ക്’ എന്ന വിഷയം മുന്നിലുള്ളതുകൊണ്ട് നാം സേവനം നല്‍കേണ്ട വ്യക്തിയെക്കുറിച്ച് (രമ്യയെക്കുറിച്ച്)അത്യാവശ്യം കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കേണ്ടതായി വന്നു.. അപ്പന്‍ഡിസൈസിസ് ഓപെറേഷനുമായി ബന്ധപ്പെട്ട് രമ്യ ഇപ്പോള്‍ തിരുവനന്തപുരം പി ആര്‍ എസ് ഹോസ്പിറ്റലില്‍ ആണെന്ന് അനിശ്രീകുമാര്‍ പറഞ്ഞ് അറിഞ്ഞു. ഞാന്‍ ഫോണില്‍ രമ്യയുമായി സംസാരിച്ചു. അല്പം കാര്‍ഡിയോളജിക്കല്‍ പ്രോബ്ലവും ആ കുട്ടിയ്ക്കുണ്ട്.

ആലുവ സ്വദേശിനിയായ രമ്യയുടെ മാതാപിതാക്കള്‍ ശാരീരികമായി ബുദ്ധിമുട്ടുള്ള അവളെ കയ്യൊഴിഞ്ഞമട്ടാണ്. കൂട്ടുകാരുടെ സംരക്ഷണയില്‍ തിരുവനന്തപുരത്ത് കഴിയുന്ന അവള്‍ കോവളത്തെ ലീലാ ഹോട്ടല്‍സില്‍ ലൈബ്രറേറിയന്‍ ആയി തൊഴിലെടുകുന്നുണ്ട്. തുച്ഛമായ വരുമാനമുള്ള അവള്‍ക്ക് ആശുപത്രി ചിലവുകള്‍ വഹിയ്ക്കുവാനാകുമായിരുന്നില്ല...ആ സമയത്താണ് അനീഷ് അവളെ പാഥേയത്തിനു പരിചയപ്പെടുത്തുന്നത്.
ഈ സമയം രവിയേട്ടന്‍ (രവി കാവനാട്), സുരേഷ് വാസുദേവന്‍, സി.ആര്‍, ഹരി വില്ലൂര്‍, സൂരജ് തുടങ്ങി പലരുമായും നിരന്തരം കോണ്ടാക്റ്റ് ചെയ്തു. രവിയേട്ടന്റെ നിരന്തരമായ സ്നേഹത്തോടെയുള്ള വിളിയും, സുരേഷ് വാസുദേവന്റെ അന്വേഷണങ്ങളും ...ഞാന്‍ തന്നെ അല്‍ഭുതപ്പെട്ടു. പാഥേയത്തിലെ ബന്ധങ്ങളുടെ വ്യാപ്തിയും...
രമ്യയുമായി ഫോണില്‍ പലവട്ടം സംസാരിച്ചു. കഴിയുമെങ്കില്‍ നമ്മുടെ തിരുവനന്തപുരത്തുള്ള പാഥേയം കൂട്ടുകാര്‍ക്ക്‍ അവളുമായി നേരിട്ടു കാണാവുന്നതാണെന്നും ആ കുട്ടി പറഞ്ഞു...ജൂലൈ11 നു വീണ്ടും ഹോസ്പിറ്റലില്‍ വന്നപ്പോള്‍ നമ്മുടെ പാഥേയം മെംബര്‍ ആയ സഞ്ചു ഹോസ്പിറ്റലില്‍ പോയി രമ്യയെക്കണ്ടു, അധികയാത്ര ചെയ്യാനാവാത്തതുകൊണ്ടും ആ കുട്ടിയുടെ പ്രധിനിധി ഒരാള്‍ വന്നു സഹായധനം കൈപറ്റുവാനുമുള്ള വ്യവസ്ഥ ചെയ്തു .
അതിനിടയില്‍ പാഥേയം വാര്‍ഷികം ഭംഗിയാക്കാന്‍ രവിയേട്ടനും, സുരേഷ് തൃശ്ശൂരും....ആതിഥേയരായി എല്ലാ കാര്യങ്ങളും ചെയ്തു...മലയാളത്തിന്റെ സ്വന്തം സത്യേട്ടനെ വാര്‍ഷികം ഉദ്ഘാടനം ചെയാന്‍ കൊണ്ടു വന്നു....രവിയേട്ടന്റെ ഒറ്റ ബന്ധമൊന്നുകൊണ്ടുമാത്രമാണ്‍് നമുക്ക് കഴിഞ്ഞത്. സി.ആര്‍ ഇടയ്ക്കു എന്നെ വിളിച്ചു വൈശാഖന്‍ സാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിച്ചു.അവസാനസമയത്തു മാത്രമാണ് വൈശാഖന്‍ സാറിനെ പരിപാടിയിലേയ്ക്ക് ക്ഷണിയ്ക്കാന്‍ സാധിച്ചതെങ്കിലും വൈശാഖന്‍ സാര്‍ പാഥേയത്തിന്റെ ക്ഷണം സ്വീകരിയ്ക്കുകയും അതു വഴി പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുവാനും കഴിഞു. സുരേഷ് വാസുദേവന്‍ വിളിച്ചു പറഞ്ഞ പ്രകാരം പ്രോഗ്രാം ബാനര്‍ ഡിസൈന്‍ ചെയ്തു മെയില്‍ ആയി അയച്ചുകൊടുത്തു...അദ്ദേഹം അത് ചെന്നൈയിലെ ലെറ്റേഴ്സ് ഇന്‍‌ഡ്യ യില്‍ പ്രിന്റു ചെയ്യാനേല്‍പ്പിച്ചു.

അതിനിടയില്‍ പല തവണ പുള്ളോടണ്ണനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു..

നമ്മുടെ തിരുവന്തോരം കൂട്ടുകാരായ ഷാജി വിജയന്‍ , ബിജുലാല്‍ എന്നിവരെ മറക്കാന്‍ പറ്റില്ല....കാരണം...

അവിടെനിന്നും 300 കിലോമീറ്റര്‍ രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയത്തും യാത്രചെയ്ത് ഇവിടെ പരിപാടിയിലെത്താന്‍ അവര്‍ കാണിച്ച സ്നേഹം ...അത് ഓര്‍ക്കാതെ വയ്യ....കൂടാതെ തിരുവനന്തപുരത്തെ സഞ്ചു എങ്ങിനെ വരുമെന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ വെളുപ്പിനു രണ്ടുമണിയ്ക്ക് സഞ്ചുവിനെ കോണ്ടാക്റ്റ് ചെയ്തു ഒപ്പം പോരാന്‍ തയ്യാറാവുകയും ചെയ്തു(രണ്ടു വര്‍ഷമായി ചാറ്റിലും സ്ക്രാപ്പിലും, ഫോണിലും കണ്ടിരുന്ന സഞ്ചു വിനെ കാണുക എന്നതും എനിയ്ക്ക് വളരെ സന്തോഷമുള്ള കാര്യമായി..)....

ആ സമയങ്ങളില്‍ അവരുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. അതു പോലെ സാജന്‍ മേഖ മല്‍ഹാര്‍ ഷാജിയുടെ കൂടെത്തന്നെയാണ്‍ വന്നത്...ഈ പ്രോഗ്രാമില്‍ ഷാജിവിജയന്റെ സഹകരണം മറക്കാനാവില്ല....

(ഷാജി വിജയനേയും...ബിജു ഭായിയേയും, സാജനേയും ഹരിയുടെ വിവാഹത്തിനു കണ്ടതാണ്...വീണ്ടും കാണാന്‍ കഴിഞ്ഞ്തിന്റെ സന്തോഷം ഇവിടെ മറച്ചുവയ്ക്കുന്നില്ല...)

ബേസില്‍ രണ്ടുദിവസം മുമ്പു മുതല്‍ വിളിയാണ്...നേരത്തെ വിളിയ്ക്കണം....മൂവാറ്റുപുഴയില്‍ നിന്നും രാവിലെ ആലുവയിലെത്താം അവിടെ നിന്നു ഒന്നിച്ചുപോകാം....ആദ്യമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയുടെ ജില്‍ഞാസ ആ വാക്കുകളില്‍ ഞാന്‍ കണ്ടിരുന്നു...

ധന്യ--നമ്മുടെ പാഥേയം മീറ്റില്‍ സ്ത്രീരത്നമായെത്തി നമ്മുടെ സദസ്സ് ധന്യമാക്കിയ ധന്യയെയും ഈ അവസരത്തില്‍ മറക്കാനാവില്ല...കുഞ്ഞിനെ വീട്ടില്‍ നിര്‍ത്തിയാണ് ധന്യ വന്നതു തന്നെ.... ആകെകിട്ടുന്ന ഞായറാഴ്ച്ചയുടെ സൌകര്യങ്ങള്‍ കളഞ്ഞ എത്തിയ ധന്യ,...തീര്‍ച്ചയായും അഭിനന്ദനമര്‍ഹിയ്ക്കുന്നു...

ധന്യയുടെ ഫോണ്‍ കേടായത് സ്ക്രാപ്പയച്ചിരുന്നെങ്കിലും ഞാറിഞ്ഞിരുന്നില്ല..അതുകൊണ്ട് ഞാന്‍ ഫോണില്‍ നല്ല വിളി..അവസാനം മനു വിനെ കോണ്ടാക്റ്റ് ചെയ്തപ്പോളാണ് വിവരം അറിയുന്നത്....പിന്നീട് ധന്യ ഫോണില്‍ എന്നെ വിളിച്ചു...രാവിലെ 8.05 നു തന്നെ അവിടെത്തിക്കോളാം...എന്നും പറഞ്ഞു...എന്റെ സ്വന്തം നാട്ടുകാരിയായിരുന്നിട്ടുകൂടി ഇതുവരെ കാണാതിരുന്ന ധന്യയെയും ഈ പ്രോഗ്രാമിലൂടെ കാണാന്‍ പറ്റി...
ഇടയ്ക്കു സൂരജിന്റെ വിളികള്‍....നാട്ടില്‍നിന്നും പുറപ്പെട്ടതു മുതല്‍ ഹാള്‍ല്‍ എത്തുന്നതു വരെ സൂരജ് ഇടയ്ക്കിടയ്ക്കു വിളിയ്ക്കുമായിരുന്നു. യാത്രയിലാണ്...തൃശ്ശൂരെത്തി...ഹാള്‍ കണ്ടു...സുരേഷ് തൃശ്ശൂര്‍ ഇവിടെ ഉണ്ട്...ഇങ്ങ്നെ അപ്പപ്പോഴുള്ള വിശേഷങ്ങള്‍ സൂരജ് ഫോണില്‍ അറിയിച്ചുകൊണ്ടിരുന്നു.

മനു..ഏറെ നാളുകളായി തുടരുന സൌഹൃദം ...ഫോണിലും...ചാറ്റിലും,...കേരളസദ്യ കമ്മ്യൂണിറ്റിയിലും, പാഥേയത്തിലും,..മലയാളിയിലും..വീട് കമ്മ്യൂണിറ്റിയിലും..ഒക്കെയായി..സജീവമായി കൂടെനില്‍ക്കുന്ന കൂട്ടുകാരന്‍.(മനുവിനേയും ആദ്യമായി കാണുന്നതിന്റെ ത്രില്ലില്‍) .വീട് കമ്യൂനിറ്റിയ്ക്കുവേണ്ടി സ്വന്തം സമയമെല്ലാം മാറ്റി വച്ചു പ്രവര്‍ത്തിയ്ക്കുകയും ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കി ത്തരുകയും ചെയ്ത മനു ഇപ്പോള്‍ പാഥേയത്തില്‍ കഴിയുന്നരീതിയില്‍ ആക്റ്റീവാകുകയും...സി.ആറിനു ഓണ്‍ലൈന്‍ മാഗസിന്റെ പ്രവര്‍ത്താത്തില്‍ എല്ലാവിധ സഹായവും ചെയ്യാമെന്ന് ഉറപ്പ് നലുകയും ചെയ്തിരിയ്ക്കുകയുമാണ്.

മനുവിന്റെ ഫോണില്‍ വിളിയ്ക്കാനാണു പാട് ....സൂരജിന്റെ ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്നപോലെ പാട്ടൊക്കെ കേള്‍ക്കാന്‍ വലിയ പാടാണ് കാരണം ജോലിയെടുക്കുന്നിടത്ത് ഫോണൊന്നും അധികം ഉപയോഗിയ്ക്കാന്‍ പറ്റില്ല..അതുകൊണ്ട് കിട്ടാനും വലിയ പാട്...പക്ഷേ ഭാഗ്യത്തിനു തലേദിവസം വിളിച്ചപ്പോ ത്തന്നെ കിട്ടി പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു....മനു വും, ധന്യയും, ബേസിലുമായി സംസാരിച്ചു രാവിലെ ആലുവ റെയില്‍‌വേസ്റ്റേഷനില്‍ രാവിലെ 8 നുകാണാമെന്നുറപ്പിച്ചു...
രാത്രി തന്നെ ഹിലാല്‍ വിളിച്ചു. ലാല്‍ രാവിലെ തന്നെ എത്തുമെന്നറിയിച്ചു. ഫോണില്‍ ശ്രീയേട്ടാന്നു വിളിച്ച ഹിലാലിന്റെ സ്വരത്തില്‍ ഒരുകൂട്ടായ്മയുടെ ഒത്തുചേരലില്‍ എത്താന്‍പോകുന്നതിന്റെ സന്തോഷം....കൂടെ ഒരുകൂട്ടുകാരനും കൂടിയുണ്ടാവുമെന്നും ലാല്‍ പറഞ്ഞു. അനിയന്‍ ലാലിനേയും ഞാന്‍ കണ്ടിട്ടില്ലല്ലോ...രാവിലെ കാണാമെന്നു പറഞ്ഞു......സന്തോഷം ലാല്‍...

രാവിലെ മൂന്നു മണിയ്ക്ക് സഞ്ചുവിന്റെ കോള്‍ വന്നു...പിന്നെ ഉറങ്ങാന്‍ പറ്റിയില്ല. അഞ്ചുമണിയായപ്പോള്‍ സൂരജും, പുള്ളോടനും വിളിച്ചു...ഇടയ്ക്കിടയ്ക്ക്ക് ഷാജിവിജയന്റെ കോളുകള്‍ വന്നു...സാജന്‍ അവരുടെ കൂടെ എത്തിയതുമൊക്കെ ഇടക്കുള്ള വിളികളിലൂടെ അറിഞ്ഞു.

രാവിലെ 7.15നു തന്നെ ആലുവ റെയില്‍‌വേസ്റ്റേഷനിലെത്തി....മനു നോര്‍ത്തില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടായിരുന്നു. ബെസില്‍ 7.45 നെത്തി....ഗള്ളന്‍ ..റെയില്‍‌വേസ്റ്റേഷില്‍നിന്നും ഇറങ്ങിപ്പോകുന്ന കുമാരിമാരുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ നടന്നു വരുന്നു യുവകോമളന്‍ ബേസില്‍....തുറന്ന ചിരി....പെണ്‍കുട്ടികള്‍ ബേസിലിനെ നോക്കുന്നു...ഇവനാരെടാ എന്ന മട്ടില്‍...ബെസിലിനൊരു കൂസലുമില്ല...എന്റടുക്കല്‍ വന്നു..ഞങ്ങള്‍ സന്തോഷത്തോടെ ഒത്തിരികാര്യങ്ങള്‍ സംസാരിച്ചു....കമ്മ്യൂണിറ്റികളിലെ തരുണീമണികളുടെ വിശേഷങ്ങളായിരുന്നു പാവം ബേസിലിനു കൂടുതല്‍ പറയാനുണ്ടായിരുന്നത്....പാവം ഞാന്‍ ...

8.05നു
ഒരു പെണ്‍കുട്ടി ഞങ്ങളുടെ നേരെ വരുന്നു. ചിരിച്ചുകൊണ്ട് നടന്നടുക്കുന്നയാള്‍ ധന്യയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി....ആദ്യമായി കാണുന്നതിന്റെ സന്തോഷം ,...സ്വന്തം നാട്ടിലായിരുന്നിട്ടും കാണാതിരുന്ന കൂട്ടുകാരിയെ മുന്നിലെത്തിച്ച പാഥേയത്തിനു നന്ദി...

ഞങ്ങള്‍ മൂവരും ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചു..ആ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍......

8.20
മനു പാസഞ്ചര്‍ ട്രേയിനിലെത്തി ഫോണില്‍ വിളിച്ചു....മനുവും എറണാകുളം കാരനാ പക്ഷേ കാണുന്നത് ഞങ്ങളാദ്യം....ഒത്തിരി സന്തോഷമായി....ടിക്കറ്റെടുത്തു....എതിര്‍വശത്തെ പ്ലാറ്റ്ഫോമില്‍ പോയി അവിടെനിനുകൊണ്ട് പറഞ്ഞുതീരാത്ത വിശേഷങ്ങള്‍...പങ്കുവച്ചു....കാത്തിരുന്നത് തിരുനെല്‍‌വേലി-ബിലാസ്പൂര്‍ ട്രെയിന്‍....നല്ലതിരക്കും പ്രതീക്ഷിച്ചു....പക്ഷെ തിരക്കൊന്നുമില്ലായിരുന്നു...

ഞങ്ങള്‍ ഒന്നുമാലോചിച്ചില്ല...ഒരു കമ്പാര്‍ട്ടുമെന്റില്‍ കരടിരുന്നു...ആ ക്യാബിനില്‍ ഞങ്ങള്‍ നാലുപേര്‍ മാത്രം...വിശേഷങ്ങള്‍ പങ്കുവയ്ക്കലും..കമ്മ്യൂണിറ്റികാര്യങ്ങളും, നാട്ടുവിശേഷങ്ങളും, വീട്ടുകാര്യങ്ങളുമെല്ലാം.....വിഷയമായി...റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റാണെന്നു തോനുന്നു...എങ്ങാനും റ്റി.ടി വന്നാല്‍ പുള്ളോടന്റെ പേര്‍ പറഞ്ഞുകൊടുക്കാമെന്ന് മനു പറഞ്ഞു...അപ്പോ എനിയ്ക്കോര്‍മ്മ വന്നത്....നമ്പര്‍ 20 യിലെ കൊറേ തമാശ പറയുന്ന കൊറേ തണ്ണിയടിയ്ക്കുന്ന ടി.ടി. കഥാപാത്രത്തേയാണ്(ഇന്നസെന്റ് അഭിനയിച്ച കഥാപാത്രം). അങ്ങിനെയൊരാളാണെങ്കില്‍ പുള്ളോടനുമായി നല്ല ബന്ധമുണ്ടാകുമെന്നും, നമുക്ക് ഈസിയായിഊരിപ്പോരാമെനും ഞാന്‍ മനസ്സിലോര്‍ത്തു....

തൃശ്ശൂര്‍ റെയില്‍‌വേസ്റ്റേഷന്‍..സമയം9.30
അതിനിടയ്ക്ക് സുരേഷ്ജിയും, പുള്ളോറ്റനും, ഹിലാലും, സൂരജും, ഷാജിവിജയനും, ....പലരും ഫോണില്‍ വിയ്ക്കുന്നുണ്ടായിരുന്നു....അവരോടൊക്കെ എത്തി..എത്തിക്കൊണ്ടിരിയ്ക്കുന്നു..എന്നെല്ലാം പറഞ്ഞ ഞങ്ങള്‍ അടുത്തുള്ള വസന്ത വിഹാര്‍ ഹോട്ടലിലേയ്ക്ക് നടന്നു....ചായകുടിച്ചകഥയൊക്കെ മനു പറഞ്ഞതല്ലേ....ഹോട്ടലില്‍ കണ്ട കുറച്ചു കോളേജുപെണ്ണുങ്ങളെ കാണിയ്ക്കാന്‍ ബില്ലുകൊടുക്കല്‍ ചടങ്ങും ബേസില്‍ ഭംഗിയായി നടത്തി....ഞങ്ങള്‍ പുറത്തിറങ്ങി..സൂരജിണോടും, രവിയേട്ടനോടും ഫോണില്‍ വിളിച്ച് ഹാളിനടുത്തെത്താനുള്ള വഴിയൊക്കെ ചോദിച്ച്...മനസ്സിലാക്കില്ല്ലൊരോട്ടോയില്‍ കയറി...ലക്ഷ്മി മണ്ഢപത്തിനടുത്തെത്തി...

പാഥേയം കൂട്ടുകാരെ മുന്‍‌പ് കണ്ടിട്ടുള്ളവരേയും ഇതുവരെ കാണാത്തവരേയുമൊക്കെ കണ്ട്,....വിശേഷങ്ങളുമായി..പാഥേയം മീറ്റിലേയ്ക്ക്.....

കൂടുതല്‍ വിശേഷങ്ങള്‍ മീറ്റില്‍നിന്നും.....ഉടന്‍ ‍പോസ്റ്റായി വരുന്നതാണ്

Saturday, July 25, 2009

പാഥേയം വാര്‍ഷിക സ്മരണകള്‍:പുള്ളോട് പ്രവീണ്‍

"രാത്രി മുഴുവന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കും എന്നിട്ട് നേരം വെളുത്താലും എണീക്കില്ല "എന്ന അമ്മയുടെ പതിവ് പ്രാക്ക് കേട്ട് ഞാന്‍ ഉണര്‍ന്നു.അമ്മ പ്രാക്ക് തുടങ്ങും മുന്നേ ജയരാജും സൂരജും വിളിച്ചിരുന്നു.ഞാന്‍ കണ്ടിരുന്നില്ല.

പല്ല് തേക്കാന്‍ കുളിമുറിയില്‍ പോയ സമയത്ത് സി ആര്‍ വിളിച്ചു .
ഞായര്‍ ആയതുകൊണ്ട് കുളി ഗായത്രി പുഴയില്‍ തീര്‍ത്തു.
ഒരു ഒന്‍പതു മണി ആയപ്പോള്‍ തൃശൂര്‍ക്ക് ബസ്‌ പിടിച്ചു.
ബസ്സ്‌ യാത്രക്കിടയില്‍ സജി കാടാംകോഡിന്റെ വിളി എത്തി.
ഷാജി അണ്ണന്‍ വിളിച്ചു സ്ഥലം ചോദിച്ചു.

ഒടുവില്‍ ഒരു പത്തു മണിയോടെ തൃശൂര്‍ റൌണ്ടില്‍ ബസ്‌ എത്തി. സുരേഷ് അണ്ണനെ വിളിച്ചു സ്ഥലം ഉറപ്പു വരുത്തി.ഞാന്‍ പട്ടിക്കാട് എത്തി എന്നും അര മണിക്കൂറില്‍ അവിടെ എത്തും എന്നും പറഞ്ഞു.
ബസ്‌ ഇറങ്ങി ഒന്ന് നോക്കി, അതാ ഞാന്‍ നോക്കിയാ രണ്ട് അക്ഷരം 'ബാര്‍' അത് അവിടെ തന്നെ ഉണ്ടായിരുന്നു.ചെന്ന് കയറിയത് ഒരു ഇരുട്ട് ലിഫ്റ്റ്‌.നേരെ 8-അം നിലയിലേക്ക്

നിന്ന നില്‍പ്പില്‍ രണ്ടു പെഗ് വൈറ്റ്‌ റം അകത്താക്കി.
ഉടന്‍ വിളി എത്തി ജയരാജ്‌ വക.
"ഞാന്‍ റൌണ്ടില്‍ ഒരു ഹോട്ടലില്‍ ഉണ്ട്, ഭക്ഷണം കഴിക്കുന്നു" എന്ന് പുള്ളിക്കാരന്‍
"ഞാന്‍ മറ്റൊരു ഹോട്ടലില്‍ ഉണ്ട് മറൊരു സാധനം കഴിക്കുന്നു" എന്ന് ഞാനും പറഞ്ഞു.

ഇതിനിടെ ബാറിലെ രണ്ടു വെയിറ്റര്‍മാര്‍ തമ്മില്‍ കലിപ്പ്.
ലക്ഷ്മി ഹാളിലേക്ക് ഒരാള്‍ എന്നോട് ഓട്ടോ പിടിച്ചു പോകാന്‍ പറഞ്ഞു, മറ്റേ ആള്‍ നടന്നു പോകാനും.
എല്ലാം കഴിഞ്ഞു ലിഫിറ്റില്‍ കേറാന്‍ വന്നപ്പോള്‍ ആ പാവം വെയിറ്റര്‍ വന്നു ഓട്ടോക്ക് പോയാല്‍ മതി എന്ന് താക്കീതു ചെയ്തു.
രാഗം തിയറ്ററിനു മുന്നില്‍ ജയരാജ്‌ ഉണ്ട് എന്ന് വിളിച്ചു പറഞ്ഞു.
ഞാന്‍ അവിടെ ഒക്കെ നോക്കിയിട്ടും ഞാന്‍ പ്രതീക്ഷിച്ച ജയരാജിനെ കണ്ടില്ല.

ഒടുവില്‍ ഒരു കുഞ്ഞു മനുഷ്യന്‍ ഞാന്‍ ജയരാജ്‌ എന്നും പറഞ്ഞു എത്തി.
കേരളത്തിലെ ശരാശരി ആറാം ക്ലാസ്സ്‌ കാരന്‍ പോലും ഇതിലും കൂടുതല്‍ വലുപ്പം ഉണ്ടാവുമല്ലോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു .
ഒടുവില്‍ വെയിറ്റര്‍ പറഞ്ഞ പോലെ ഓട്ടോയില്‍ കയറി പാഥേയം വാര്‍ഷികം നടക്കുന്നു ലക്ഷമി ഹാളില്‍ എത്തി.

ഞാനും ജയരാജും എത്തുമ്പോള്‍ മുന്നില്‍ സി.ആര്‍ ഉണ്ട്.
സി ആര്‍ നും എനിക്കും പരിചയപെടേണ്ടി വന്നില്ല.

"ഇതാരാ മനസ്സിയോ?" ഞാന്‍ സി.ആര്‍ നോട് ചോദിച്ചു.
സി.ആര്‍ ഒന്ന് സൂക്ഷിച്ചു നോക്കി.
മനസ്സിലാവില്ല എന്ന് എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ തന്നെ പറഞ്ഞു കൊടുത്ത് .
ഇത് ജയരാജ്‌.

എന്റെ മനസ്സില്‍ ജയരാജിനെ കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് ഞാന്‍ സി.ആര്‍ ഇന്റെ മുഖത്തും കണ്ടു

ഒരു സ്റ്റെപ്പ് കൂടി വച്ചപ്പോള്‍ ദാ നില്‍ക്കുന്നു സുരേഷ് വാസുദേവന്‍
അടുത്ത് ചെന്ന് അറിയുമോ എന്ന് ചോദിച്ചു.
വളരെ അടുത്ത്‌ ചെന്ന് ചോദിച്ചതിനാല്‍ , മണം അടിച്ചിട്ടോ എന്തോ ആ മനുഷ്യന്‍ ഒന്ന് പകച്ചു.
പിന്നെ
എന്താ അറിയാതെ ? എന്നൊരു ചോദ്യം.

അകത്തു കയറിയതും മുതുകത്ത് ഒരു അടി വീണു.
നമ്മുടെ ഗുണ്ട ബിജുലാല്.
അടിയുടെ വേദനയിലും ഞാന്‍ ഒന്ന് തിരിഞ്ഞു നില്ക്കാന്‍ ബിജു അണ്ണനോട് പറഞ്ഞു
ഒരു ഗുണ്ടയെ മുഴുവന്‍ ആയും കാണാന്‍ ഉള്ള ആഗ്രഹം!!

രവി ഏട്ടന്‍ ശാന്തന്‍ ആയി ഇരിക്കുന്നു, താടി അല്പം കുറഞ്ഞിരുന്നു.
പിന്നെ മാന്യന്‍ എന്ന് കാണിക്കാന്‍ മുണ്ടും എടുത്തു ഇറങ്ങിയ ബസില്‍ സ്കറിയ..
ആ മുഖത്ത്‌ എഴുതി വച്ചിരിക്കുന്നു കള്ളന്‍ എന്ന്.

ഷാജി ചേട്ടന്‍ , ഫോട്ടോയില്‍ കാണും പോലെ ഒരു ഡാര്‍ക്ക്‌ ഷര്‍ട്ടും ആയി ചിരിക്കാതെ ഇരിക്കുന്നു
പൊറോട്ടയും ചിക്കെനും വാങ്ങിത്തരം എന്ന് പറഞ്ഞു പറ്റിച്ച ശ്രീ ഏട്ടന്‍ അതൊന്നും അറിയാതെ ഭാവത്തില്‍ വീടിന്റെ ഫയലും ആയി ഇരിക്കുന്നു.

അടുത്തതായി ഒരു ഫീമെയില്‍ ധന്യ എന്ന് സ്വയം പരിചയപെടുത്തി.
ബോബനും മോളിയിലെ പട്ടിയെ പോലെ എല്ലാ ഫ്രൈമിലും കാണുന്ന സൂരജിനെ പ്രതേകം പറയേണ്ട അല്ലോ?

"കഷണ്ടി ഉള്ള കിളവന്‍" ആണ് എന്ന് ഞാന്‍ ധരിച്ചിരുന്ന സാജന്‍ ഒരു ചുള്ളന്‍ ആയി ചെറു ചിരിയും ആയി മുന്നില്‍ .
വൈകി എത്തിയതിന്റെ പരിഭവത്തോടെ സുരേഷ് അണ്ണന്‍.

സഞ്ജു, മനു, ഹിലാല്‍ തുടങ്ങിയ പുതു മുഖങ്ങള്‍ .
പിന്നെ വാസു അണ്ണന്റെ ചേട്ടനും കുടുന്ബവും .
എല്ലാരും ചേര്‍ന്ന് പതിനൊന്നിനു വീടിന്റെ യോഗം തുടങ്ങി.

തുടങ്ങിയ ഉടനെ സുര്യ റേഡിയോ മിര്‍ച്ചി എത്തി,ബിജു ലാലിന് ജോലിയും.

അണ്ണന്റെ കാമറ വര്‍ക്ക്‌ കണ്ടു ഷാജി അണ്ണന്‍ വരെ ഞെട്ടി .
പക്ഷെ, ഞാന്‍ ഞെട്ടിയത് ബൈസിലിന്റെ കണ്ണിന്റെ വര്‍ക്ക്‌ കണ്ടിട്ടാണ്.

കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പറഞ്ഞത് എത്ര വാസ്തവം.
മൂന്ന് പേര് മിണ്ടിയപ്പോള്‍ അവര്‍‍ പോയി.

പിന്നെ വീടിന്റെ മീറ്റിംഗ് തുടങ്ങി, എലാരും പരിചയപെട്ടു.
ഇടയ്ക്കു ഹരി മതിലകം വിളിച്ചു.
കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ ശേഷം ഫോണ്‍ ഞാന്‍ സി.ആര്‍ നു കൈമാറി

പരിപാടി വീണ്ടും തുടങ്ങി.
കയറു വേണം എന്ന നിലവിളിയും ആയി സുരേഷ് വാസു അണ്ണന്‍ ഓടി നടക്കുന്നുണ്ടായിരുന്നു

ഇടയ്ക്കിടെ "ഞാന്‍ ഒരു കാര്യം പറയട്ടെ" എന്ന് പറഞ്ഞു സൂരജ് തുടങ്ങും.

ഒരു ജോക്കിനു മാത്രം കയറിയത് ആണ് ഓര്‍ക്കുട്ടില്‍ എന്ന് സുരേഷ് അണ്ണന്‍.

സ്ത്രീകളോട് മാത്രമേ ജോകടിക്കുള്ളൂ എന്ന വാശിയില്‍ ആണ് എന്ന് തോന്നും അണ്ണന്റെ പ്രൊഫൈല്‍ കണ്ടാല്‍.

അതിനിടക്ക് " അം ഓണ്‍ ദാ വേ" എന്നാ ബിനോജിന്റെ മേസജ് വന്നു.
അല്പം കഴിഞ്ഞില്ല സാഫ് യു.എസില്‍ നിന്നും വിളിച്ചു

മീറ്റിംഗ് കഴിഞ്ഞു താഴത്തെ നിലയില്‍ ഊണ് റെഡി ആക്കി വച്ചിരുന്നു രവി എട്ടന്‍.

വായ നോക്കി ആയ ബൈസിലിന്റെ കൂടെ ഇരുന്നു ഉണ്ടത് കൊണ്ട് അവന്റെ ഇലയില്‍ വച്ച പലതും അവന്‍ പോലും അറിയാതെ എടുക്കാന്‍ പറ്റി.

ഊണ് കഴിഞ്ഞു രവി അണ്ണനും സി.ആര്‍ ഉം സത്യന്‍ സര്‍ നെ വിളിക്കാന്‍ പോയി.

ഇതിനിടയില്‍ തനിച്ചിരുന്നു ഒരു വെള്ള ഷര്‍ട്ട്‌കാരന്‍ ഊണ് തുടങ്ങി.
ആരും കണ്ടില്ല എന്നായിരുന്നു ശ്രീ ഏട്ടന്റെ ഭാവം.

പക്ഷെ നമ്മുടെ ഗുണ്ട എല്ലാം കാമറയില്‍ ഒപ്പി എടുത്തു,
ആ സമയം ഹരി വില്ലൂരിന്റെ ഫോണ്‍ കാള്‍ .

കാര്യങ്ങള്‍ പറഞ്ഞ ശേഷം ഞാന്‍ അത് ധന്യക്ക് കൈമാറി .
പിന്നെ ജോസുടി എന്ന മനോരമക്കാരനെ പരിചയപെട്ടു .

ഒരു പാവത്താനെ പോലെ ബിനോജ് എത്തി .
ബിനോജിന് പരിചയം ഇല്ലാത്ത ചിലരെ ഞാന്‍ പരിചയപെടുത്തി .

ജനയുഗം ലേഖകനും ആയി ബിനോജ് കാര്യങ്ങള്‍ വിശദീകരിച്ചു .
പാഥേയം ഇന്ന് തന്നെ നോക്കാം എന്നും നല്ല കവറേജ് തരാം എന്നും ജോസുടി പറഞ്ഞു .

ഒരു ഒന്നര ആയപ്പോള്‍ ശ്രീ എട്ടന്‍ വൈശാഖന്‍ സാറും ആയി എത്തി .

സര്‍ ഒന്ന് ഇരുന്നു കഴിഞ്ഞേ ഉള്ളു ,
ഉടന്‍ അന്തിക്കാട്‌ സാറും എത്തി

അധികം താമസം ഇല്ലാതെ പരിപാടി തുടങ്ങി .
സി ആര്‍ ആദ്ധ്യക്ഷന്‍ ആയ ചടങ്ങ് രവി ചേട്ടന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങി

അഞ്ചു തിരിയിട്ട വിളക്ക് സത്യന്‍സര്‍, വൈശാഖന്‍ മാഷ് , ഞാന്‍, സി.ആര്‍ ,രവി ചേട്ടന്‍ എന്നിവര്‍ കൊളുത്തി .

സത്യന്‍സര്‍ , വൈശാഖന്‍ മാഷ് , സുരേഷ് വാസു എന്നിവരും പ്രസംഗിച്ചു .

ഞാന്‍ ഒരു ചെറിയ നന്ദിയും പറഞ്ഞു .
ഞാന്‍ നന്ദി പറയുമ്പോള്‍ പുറകില്‍ ഇരുന്നു കൊഞ്ഞനം കുത്തിയ സഞ്ജു , സാജന്‍ എന്നിവരെ ഞാന്‍ നോട്ടം ഇട്ടിട്ടുണ്ട് ,

പരിപാടി തീര്‍ന്ന ഉടന്‍ രാജീവ്‌ ആലപ്പിയുടെ വിളി .
രാജീവും സി.ആര്‍ നോട് സംസാരിച്ചു .

ശേഷം എല്ലാരും സത്യന്‍ സാറിന്റെ ഒപ്പം നിന്ന് ഫോട്ടോ പിടിച്ചു .
സത്യന്‍സാറിനെ കൊണ്ട് വിടാന്‍ രവി ഏട്ടനും സി.ആറും പോയി .
വൈശകനോടൊപ്പം ശ്രീ ഏട്ടനും പോയി .

ഇതിനിടെ ഹാള്‍ വാടക സുരേഷ് വാസു കൊടുത്തു .
മനു റെക്കോര്‍ഡ്‌ ചെയ്ത റേഡിയോ സംഭവം എല്ലാര്ക്കും അയച്ചു കൊണ്ട് പുറത്തു നിന്നു എല്ലാരും .

ജയരാജ്‌ എല്ലാരുടെയും മെയില്‍ id മേടിക്കുന്നുണ്ടായിരുന്നു .
അതിനിടെ ഒരു ഡ്രിന്കിംഗ് ഫ്ലാസ്ക്‌ എനിക്ക് ഷാജി അണ്ണന്‍ സമ്മാനിച്ചു.

അത് ആരും കാണാതെ കീശയിലാക്കാന്‍ നോക്കി ആ സൂരജ് .
കുശലം പറഞ്ഞു നില്‍ക്കുന്നതിനു ഇടയില്‍ രവി ചേട്ടനും സി.ആരും ചായയും ബിസ്കാറ്റും ആയി എത്തി.

ഗ്രഹണി പിടിച്ചവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെ ആയിരുന്നു ആ ബാസിലും , സൂരജും , ബിജുലാലും
ബിസ്കറ്റ് കണ്ടപ്പോള്‍ കാട്ടിയത് .

കുറെ ഒക്കെ ബൈസില്‍ പായ്ക്ക് ചെയ്തു എടുക്കുന്നതും ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടു
ചായക്ക്‌ ശേഷം കുറച്ചു നേരം പാട്യം ടോപിക്കുകളെ കുറിച്ച് ഒരു ചെറിയ ചര്‍ച്ച .

മോഡ്കളെ ഒക്കെ തിരഞ്ഞെടുത്തു .
ചര്‍ച്ച കഴിഞ്ഞു ഓരോരുത്തര്‍ ആയി യാത്ര പറഞ്ഞു ഇറങ്ങി .

ഹിലാലിന്റെ കൂടെ വന്ന പായാനും (പേര് മറന്നു ) ഒരുമിച്ചു ഇറങ്ങി .
നാലരയോടെ ജയരാജും ഇറങ്ങി .

നമ്മുടെ സി.ആര്‍ ഇന്റെ അളിയനോട് സി.ആര്‍ നു എന്തോ കാര്യമായ ദേഷ്യം ഉണ്ട് എന്ന് തോന്നുന്നു ,

അളിയനോടൊപ്പം പോകാന്‍ ബൈസിളിനോട് സി.ആര്‍ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് അങ്ങനെ ആണ് തോന്നിയത് .

ആ സമയം സാജനും സഞ്ജുവും ഗുണ്ടയും അടങ്ങുന്ന വണ്ടിയും ആയി ഷാജി അണ്ണന്‍ വണ്ടി വിട്ടു .

മനു, ധന്യ, ശ്രീ എട്ടന്‍ എന്നിവരും സി.ആര്‍ ഇന്റെ അളിയന്റെ കാറില്‍ പോയി .

സുരേഷ് അണ്ണനും സൂരജും എപ്പോള്‍ പോയോ ആവോ ?
ഒടുവില്‍ എല്ലാരും യാത്ര ആയി .

ഞാനും ബിനോജ് അണ്ണനും രവി ഏട്ടനും സി.ആര്‍ ഉം മാത്രം ആയി .
പാഥേയം സംബന്ധിച്ചു അല്പം ചര്‍ച്ച നാല് പേരും കൂടി നടത്തി.

പിന്നെ ജോസുട്ടിയെ വിളിച്ചു വാര്‍ത്തയുടെ കാര്യം ഓര്‍മിപ്പിച്ചു .

ഒടുവില്‍,
ബിനോജും സി.ആര്‍ ഉം രവി ഏട്ടന്റെ കൂടെ ട്രെയിന്‍ പിടിക്കാന്‍ പറന്നു .

ഞാന്‍ ഒരു ഓട്ടോയില്‍ ശക്തന്‍ സ്റ്റാന്റ് എത്തി പുള്ളോട് മഹാനഗരത്തിലേക്കുള്ള വണ്ടി പിടിച്ചു.

Friday, July 24, 2009

പാഥേയം വാര്‍ഷികാഘോഷങ്ങളുടെ കൂടുതല്‍ ഫോട്ടോകള്‍

പാഥേയം വാര്‍ഷിക സ്മരണകള്‍:സുരേഷ്

സുരേഷ് വാസുദേവന്‍ ബുക്ക്‌ ചെയ്ത വാര്‍ഷികം നടത്തുന്ന സ്ഥലം ജൂലൈ പത്തിന് പോയി നോക്കി ഉറപ്പുവരുത്തി. നമുക്കുവേണ്ടി ഒരു ചെറിയ ഹാള്‍(മുറി) ഉണ്ടെന്നും മുപ്പതിനും നാല്പതിനും ഇടക്ക് ആള്‍ക്കര്‍ക്കിരിക്കാം എന്നും ഉറപ്പു വരുത്തിയിരുന്നു.

ഒരു കല്യാണം, ഒരു ചോറ് കൊടുക്കല്‍ പരിപാടി എന്നിവകാരണം ഉച്ചക്ക് ഊണ് തരപ്പെടാന്‍ പറ്റുമെന്ന് ഒരു തോന്നല്‍ അന്നേ ഉണ്ടായിരുന്നു.

പതിനൊന്നിനു സി.ആര്‍.E-mail വഴി അയച്ചുതന്ന മാറ്റര്‍ പ്രസ്‌ ക്ലബില്‍ പോയി.എല്ലാ പത്രങ്ങളിലും കൊടുത്തിരുന്നു.അമൃത ടി.വി.റിപ്പോര്‍ട്ടറെ നേരില്‍ കാണാന്‍ പോയി.

പന്ത്രണ്ടിന്നു കാലത്ത് 5-15 AM സൂരജിന്റെ എസ് എം എസ്‌ ഞാന്‍ ആരാ മോന്‍ ഞാന്‍ തൃശൂര്‍ എത്തി.എന്നെ ശരിക്കും ഞെട്ടിച്ച സംഭവം.കാരണം പുള്ളോട് എത്തും എന്ന സമയം എന്റെ മനസ്സില്‍ ഉണ്ട് .

സൂരജിനെ വീട്ടില്‍ കൊണ്ട് വന്നു കമ്പ്യൂട്ടര്‍ മുറിയില്‍ കയറ്റി. ഞാന്‍ ഉണ്ടാക്കിയ ഒരു ചായ മാത്രമാന്ന് പഹയനു കൊടുത്തത്.ചായ എങ്ങനെ എന്ന് സൂരജിന് മാത്രം അറിയാം.(ഭാര്യ ഹോസ്പിറ്റലില്‍ കിടക്കുന്ന ചേച്ചിയുടെ മോളുടെ അടുത്ത് രാത്രി കൂട്ടിരിക്കാന്‍ പോയതായിരുന്നു.ഞങ്ങള്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് വന്നത് )
ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആണ് സുരേഷ് വാസുദേവന്‍‌ എത്താറായി എന്ന് പറഞ്ഞു വിളിക്കുന്നത്‌.

പിന്നെ വിളികളുടെ പ്രളയമായിരുന്നു ആരൊക്കെ വിളിച്ചു.എന്തൊക്കെ പറഞ്ഞു ശരിക്കും ഓര്‍മയില്ല.അതിനിടക്കാണ്‌ ബിജുവിന്റെ പറ്റിക്കല്‍.....സീരിയസ് ആയി ഫോണ്‍ വിളിക്കുമ്പോള്‍ അവന്റെ വക ക്ലിക്ക്......

ചില പേരുകള്‍ ഞാന്‍ എടുത്തു പറയുന്നു.അകലെ നിന്നും വന്ന രാജേഷ്‌ , സൂരജ് , ഷാജി വിജയനും കൂട്ടുകാരും ,ഹില്‍ ലാലും സുഹൃത്തും എന്നിവരെ ഓര്‍ത്തുകൊണ്ട്‌ തന്നെ, ഈ പേരുകള്‍ എന്‍റെ മനസ്സില്‍ ഇടം പിടിച്ചു.

1. സുരേഷ് വാസുദേവന്‍
2. രവി കാവനാട്

വിളക്ക് മാല, തിരി , flux ബോര്‍ഡ്‌ തുന്ടങ്ങിയവ അടക്കം മൂന്ന് പേരുടെ അകമ്പടിയോടെ "ഇമ്പാല" കാറില്‍ എത്തിയ സുരേഷ് വാസുദേവന്‍.പെണ്ണ് കേട്ടിയിലെന്കിലും കയര്‍ കെട്ടുന്നത് നിങ്ങള്‍ കണ്ടുവല്ലോ... എല്ലാത്തിനും മുന്പില്‍ ഈ ചീള് പയ്യന്‍. സത്യം.നമ്മള്‍ക്ക് ഒരു മുതല്‍ കൂട്ട്.

ശാന്ത സുന്ദരമായ മുഖമുള്ള രവി കാവനാട്.എന്‍റെ ഉള്ളില്‍ ഒരു ആശങ്ക ഭക്ഷണം ആയിരുന്നു.അദ്ദേഹം അത് പരിഹരിച്ചു ... മൈക്ക് , മുഖ്യ അതിഥിയെ കൊണ്ടുവരല്‍ തുടങ്ങിയവയിലും അദേഹത്തിന്റെ പങ്കു വലുതാണ്.

പുള്ളോട് വരാന്‍ വൈകിയതിന് എനിക്ക് അമര്‍ഷമുണ്ടായിരുന്നു

എല്ലാവരുടെയും പേര്‍ ടൈപ്പ് ചെയ്യുവാന്‍ എനിക്ക് കുറെ സമയം ഇനിയും എടുക്കും അതുകൊണ്ട്
പേര് വിട്ടവര്‍ ക്ഷമിക്കുക ... .....മാപ്പ് .

ഓരോ അക്ഷരം കുത്തി ഇത് ടൈപ്പ് ചെയ്യുവാന്‍ ഒരു മണിക്കൂര്‍ എടുത്തു.

മറക്കാത്ത ഒരു അനുഭവം ..................
ഓര്‍മ്മിക്കാന്‍ ..........
സുഹൃത്തുക്കളെ നന്ദി.

പാഥേയത്തിന്റെ സാരഥികള്‍ റോഡിയോ മാംഗോയില്‍

റോഡിയോ മാംഗോയില്‍ ‘ചുറ്റുവട്ടം’ എന്ന പരിപാടിയില്‍ പാഥേയത്തിന്റെ സാരഥികളായ സി.ആര്‍ രാജേഷ്‌,പുള്ളോട് പ്രവീണ്‍,ശ്രീയേട്ടന്‍ എന്നിവര്‍ സംസാരിക്കുന്നു.

കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, July 17, 2009

പാഥേയം വാര്‍ഷിക സ്മരണകള്‍ - രാജേഷ്.സി.ആര്‍



വാര്‍ഷിക സ്മരണകള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. കുറച്ചു നാളെത്തെ പരിശ്രമഫലമാണ് കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ നടന്നത്. എനിക്ക് തോന്നുന്നത് എല്ലാവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കാണും.

വാര്‍ഷികം ഭംഗിയാക്കണമെന്ന ആഗ്രഹം പുള്ളോട് ആണ് ആദ്യം മുന്നോട്ട് വച്ചത് അതിനെ മുഴുവന്‍ പിന്തുണയുമായി കാവനാട് രവിയേട്ടനും സുരേഷ് വാസുദേവനും എത്തുകയും തൃശൂരില്‍ ആണെങ്കില്‍ എല്ലാത്തിനും ഞാന്‍ ഉണ്ടാകുമന്ന് തൃശ്ശൂര്‍ സുരേഷേട്ടന്റെ ഉറപ്പ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിച്ച ഒരു പരിപാടി ആയിരുന്നു ഈ ഒത്തു ചേരല്‍.

ഞാന്‍ ബാഗ്ലൂരില്‍ നിന്ന് എല്ലാം ഫോണില്‍ പറയാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു. പക്ഷെ പരിപാടിക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും സുരേഷ് വാസുദേവന് ചെന്നൈയില്‍ ഇരുന്ന് ചെയ്യാന്‍ പറ്റിയതും എന്നെ അത്ഭുതപെടുത്തി. ഹാള്‍ ബുക്കു ചെയ്യലും ബാനര്‍ ,ഗിഫ്റ്റ് തയ്യാറാക്കലുമെല്ലം സുരേഷ് വാസുദേവന്‍ ഒറ്റക്ക്. അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ സുരേഷ് തൃശ്ശൂര്‍.

സത്യന്‍ അന്തികാടിനെ പോലെയുള്ള പ്രശ്ത വ്യക്തികള്‍ എത്തണമെങ്കില്‍ അതിന്റെ പിന്നില്‍ മറ്റോരു ബഹുമാന്യവ്യക്തി ഉണ്ടാകണമെല്ലോ അതാണ് കാവനാട്. ശ്രീയേട്ടന്റെ ഒരൊറ്റ ഫോണ്‍കോളില്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്ന വൈശാഖന്‍ സാറെത്താമെന്നു പറഞ്ഞതും എന്നെ അത്ഭുതപെടുത്തി.

ഞാന്‍ വൈശാഖന്‍ സാറിനെ ബാഗ്ലൂരില്‍ നിന്ന് ഫോണില്‍ വിളിക്കുക ആയിരുന്നു. എന്തു വന്നാലും നേരത്തെ തന്നെ ഞാനുണ്ടാകുമെന്ന വൈശാഖന്‍ സാറിന്റെ ഉറപ്പിലാണ് ഞാന്‍ ബസില്‍ കയറുന്നത്.

ബസില്‍ കയറിയതിനു ശേഷം നിരന്തരമായ ഫോണ്‍ കോളുകളായിരുന്നു. എന്റെ എല്ലാ മീഡിയ സുഹൃത്തുക്കളും നന്ദി ഉണ്ട്. അപ്പപ്പോള്‍ അവര്‍ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.

നാട്ടില്‍ നിന്ന് അവരെ എല്ലാം പുള്ളോട് അണ്ണന്‍ വിളിച്ച് ഫോളൊപ്പ് നടത്തി. കാലത്ത് 6 മണിക്ക് ഒരു എസ് എം എസ് ആണ് എന്നെ വിളിച്ച് ഉണര്‍ത്തിയത്. പേരമ്പ്രകാരന്‍ സൂരജ് തൃശ്ശൂരില്‍ എത്തിയത്രെ. എന്തേ ഇത്രയും കാലത്തേ എന്ന ചോദ്യത്തിന് പാഥേയം മീറ്റിംങ്ങിന്റെ ത്രില്ലില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല . രാത്രി തന്നെ ഞാന്‍ പോന്നുവെന്ന് .

വാക്കുമാറ്റി ചവിട്ടിയവരില്‍ മുന്നില്‍ ബാഗ്ലൂരില്‍ നിന്നുള്ള 50:50 കാരന്‍ ജെ കെ ആണ്. 20:20 ക്ക് ശേഷം പുതിയ നമ്പരുമായി എത്തിയപ്പോഴെ കാര്യം മണത്തതാ പക്ഷെ സുരേഷ് വാസുദേവന്‍ പുള്ളിവരുമെന്ന് ഉറപ്പ് നല്‍കി. “കുറുപ്പിനെ ഉറപ്പ്“ എന്ന ചൊല്ല് പിള്ളേച്ചന്റെ ഉറപ്പ്” എന്നാക്കിയാല്‍ നന്നായിരിക്കും.“മഴ മാറി മാനം തെളിഞ്ഞതുപോലെ” ... ആരും അതു വിശ്വസിക്കരുതെ. ഈ പാട്ട് ഇപ്പോള്‍ പാഥേയത്തിലെ എല്ലാവര്‍ക്കും കാ‍ണാപാഠമാണ്.

ഒരു കണ്ണൂരുകാരന്‍ വിരുതന്‍ ഈ പാട്ട് കോള്‍ സോങ് ആക്കിയിട്ട് മഴയെ പഴിപറഞ്ഞ് മുങ്ങി. വീട്ടില്‍ നിന്നും പിക്കപ്പും ഡ്രോപ്പും ഓഫര്‍ നല്‍കിയിട്ടും നീരുപാധികം അതിനെ തള്ളി കോട്ടയത്തേക്ക് പോയ റെങ്കു ഇവരൊക്കെ പക്ഷെ പാഥേയം മീറ്റിങ് മിസ്സാക്കിയെന്നു മാത്രം ഞാന്‍ പറയട്ടെ

പരിപാടി തുടങ്ങിയ നിമിഷം മുതല്‍ നമ്മുടെ ഫോണുകള്‍ അടിച്ചു കൊണ്ടേയിരുന്നു. അക്കരയില്‍ ശരീരം മാത്രമാക്കി നമ്മോടൊപ്പം മനസ്സ് നല്‍കിയ അനില്‍ സോപാനം,ഹരിമതിലകം,സജി കാടാംകോട്,രാജീവ് ആലപ്പുഴ, ബിഹാറില്‍ നിന്ന് ലൈവ് ആയി കാര്യങ്ങള്‍ ഓര്‍ക്കുട്ടില്‍ അറിയിച്ചു കൊണ്ടിരുന്ന ഹരി വില്ലൂര്‍.

പിന്നെ നമ്മുക്ക് വേണ്ടി ഉറക്കം വേണ്ടായെന്നു വച്ച് പാതിരാത്രിക്ക് ഉറക്കമളച്ച് പരിപാടി വിവരങ്ങള്‍ തിരക്കി കൊണ്ടിരുന്ന രൂപേഷ് അങ്ങനെ എത്ര എത്ര പേരുടെ സൌഹൃതങ്ങള്ളാണ് ഒന്നായത്.

വരണമെന്ന കലശലായ ആഗ്രഹവും വാരാന്‍ പറ്റാത്ത സഹചര്യത്തിലുമായി പോയ കണികൊന്ന മാഗസിന്റെ എഡിറ്റര്‍ ശ്രീപാര്‍വ്വതിയേയും പാഥേയത്തിന്റെ എല്ലാം എല്ലാമായ ഉണ്ണി മാക്സിനേയും എല്ലാം ഞങ്ങള്‍ ശരിക്കും മിസ്സ് ചെയ്തുവെന്നു മാത്രം പറയട്ടെ.

ഒരു സുഹൃത്തിന്റെ തോളില്‍ കൈ ഇട്ടുകൊണ്ടാണ് പുള്ളോട് വന്നത്. വന്നപാടെ എന്നോട് ചോദിച്ചു ആരാണീത്? ഇതാണ് നമ്മുടെ സാക്ഷാല്‍ ജയ് രാജ്.

സ്നേഹനമ്സകാരത്താല്‍ സ്വീകരിച്ച ശ്രീയേട്ടന്‍, ധന്യ,മനു.......... ലിസ്റ്റുകള്‍ തീരുന്നില്ല. കാലത്ത് 2 മണിക്ക് തിരുവന്തപുരത്തു നിന്ന് വണ്ടി ഓടിച്ച് എത്തിയ ഷാജി വിജയനേയും ബിജുലാലിനേയും വിട്ടുപോയാല്‍ അത് നഷ്ടമാകും.

അടുത്ത ആഴ്ച നാട്ടില്‍ വരേണ്ട സാജന്‍( മേഘമല്‍ഹാര്‍) നമ്മുടെ പരിപാടിക്കു വേണ്ട് നേരത്തെ എത്തിയെന്നു പറഞ്ഞാല്‍ പാഥേയം നല്‍കുന്ന ബന്ധത്തിന്റെ ആഴം മനസ്സിലാക്കുക. ബാലുശ്ശേരിയില്‍ നിന്ന് വെളുപ്പിനെ തന്നെ യാത്ര തിരിച്ച് കഷ്ടപെട്ട് എത്തിയ ഹിലാലും സുഹൃത്തും ഇവരൊക്കെ പാഥേയം നല്‍കുന്ന ആഴം മനസ്സില്ലാക്കി എത്തിയവരാണ്

കാലത്തു തന്നെ എല്ലാവരും എത്തിചേരുകയും ഊഷ്മളമായ ഒരു പരിചയപെടല്‍ നടക്കുകയും ചെയ്തു. ഉച്ചക്ക് മുന്‍പേ റേഡിയോ മാങ്ഗോ പ്രോഗാംലൈവായി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിചേരുകയും ചെയ്തു.

പാഥേയം എന്ന കൂട്ടായ്മയെകുറിച്ച് അറിയാന്‍ റേഡിയോ മാങ്ഗോയിലേക്ക് നിരന്തരമായ ഫോണ്‍കോളുകള്‍ നമ്മുടെ വിജയത്തെ ആണ് കാണിക്കുന്നത്. പ്രോഗാം ലൈവ് ആക്കിയ ACV യോടും നന്ദി. ഉച്ചയോടെ രവിയേട്ടന്‍ അറേഞ്ച് ചെയ്ത പാലടപ്രഥമന്‍ കൂട്ടിയുള്ള സദ്യക്ക് ശേഷം കുടുംബം മുഴുവന്‍ കുശലം പറയാന്‍ ആരംഭിച്ചു.

ഈ സമയം ഞാന്‍ രവിയേട്ടന്റെ ഒപ്പം നേരെ സത്യേട്ടന്റെ ഫ്ലാറ്റിലേക്ക്. സ്വീകരണം ഊഷമളമായിരുന്നു. “പാഥേയ“മെന്ന പേര് സത്യേട്ടന് ഇഷ്ടമായി. ചെറുപ്പകാലത്ത് പാഥേയം എന്ന പേരില്‍ ഒരു ലിറ്റില്‍ മാഗസനിന്‍ അദ്ദേഹം നടത്തുകയുണ്ടായി അതിന്റെ ഒരു തുടര്‍ച്ചയായി പാഥേയമെന്ന മാഗസിനെ കാണുവെന്നു പറഞ്ഞപ്പോള്‍ ശരിക്കും അക്ഷരാര്‍ത്ഥത്തില്‍ അഭിമാനം തോന്നി. നിമിത്തം മാത്രം അല്ല ഇതാണ് ശരിയെന്ന രീതിയില്‍ എന്നെ നോക്കി ചിരിച്ച രവിയേട്ടനെ മനസ്സാല്‍ ആയിരം തവണ നന്ദി പറഞ്ഞു.

കാരണം പാഥേയം ഉദ്ഘാടനം ചെയ്യേണ്ടത് മലയാളത്തിന്റെ ഈ അഭിമാനമാണ് എന്നതില്‍ സംശയമില്ല. കാരൂണ്യത്തിന്റെ പാഥേയമെന്നാണ് വൈശാഖന്‍ സാറ് പറഞ്ഞത്. അദ്ദേഹം നമ്മളില്‍ കാണുന്നത് നന്മയുടെ നറു തിരി ആണ്. നാം അത് കെടാവിളക്ക് ആയി സൂക്ഷിക്കുക.

പൊതു പരിപാടിക്ക് ശേഷം നമ്മള്‍ പുതിയ അധികാരികളെ തിരഞ്ഞെടുക്കാന്‍ കൂടുകയുണ്ടായി. ഒരു കാര്യം വിട്ടു മനസ്സു കൊണ്ട് നമ്മുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അച്ചനെ തന്നെ പരിപാടിക്ക് അയച്ചു നമ്മുടെ സുഗീഷ്. സുഗീഷിന്റെ അച്ചനുമായി വളരെ കുറച്ചു സമയം മാത്രമാണ് ചിലവഴിക്കാന്‍ സാധിച്ചതില്‍ ഖേദമുണ്ട്.

നമ്മുടെ കമ്മ്യൂണിറ്റിയിലെ അധികാരികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ ലളിതമായിരുന്നു. ഇവിടെയും എന്നെ അത്ഭുതപെടുത്തിയ ഒരു കാര്യമുണ്ട്. 100% ആളുകളും മോഡ് ആയി വരണമെന്ന് ആഗ്രഹിച്ചത് ബിനി ശിവനാണ്. എതിരായി ആരും നിന്നില്ലയെന്നതും സൌഹൃതബന്ധങ്ങളേയാണ് കാണിക്കുന്നത്.

ബിനി കുറച്ചു കാലം ഇങ്ങനെ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അതു നമ്മള്‍ പെന്‍ഡിങ്ങ് ഇടുകയാണ് ഉണ്ടായത്. പിന്നീട് ആണ് ഹരി മതിലകം,സൂരജ്,സജി,ബിനോജ് എന്നിവരെ തിരഞ്ഞെടുത്തത്. ഒരു രക്ഷാധികാരി സമിതിയും ഇവരുടെ മേല്‍ ഉണ്ടാകുന്നതാണ്.

മാഗസിന്റെ പ്രവര്‍ത്തകര്‍ മുഹമ്മദ് സഗീറിന്റെ നേതൃതത്തില്‍ തന്നെ മുന്നോട്ട് പോകും. രാജേഷും, ഹരിയും സഹപത്രാധിപര്‍. പുള്ളോട്,രൂപേഷ്,ബിനോജ്,സന്ദീപ്,കാവനാട്,സുരേഷ് വാസുദേവന്‍ എന്നിവര്‍ പത്രാധിപസമിതിയിലും തുടരുന്നതാണ്

പലരുടെയും പേരുകള്‍ വിട്ടു പോയിട്ടുണ്ട്. ഇനി വരുന്നവരുടെ അനുഭവങ്ങളില്‍ അതു കൂടി ഉണ്ടാകും.നന്ദി ഞാന്‍ ആര്‍ക്കും നല്‍കുന്നില്ല. മനോരമയിലെ അനൂപ്,ഉണ്ണി വാര്യര്‍,ജോസ്കുട്ടി,നിഖില്‍ ഹിന്ദുവിലെ സന്തോഷ് , ഇന്‍ക്രിനേഷന്‍ മീഡിയേയിലെ എന്റെ പ്രിയ സുഹൃത്ത് രാമകൃഷ്ണന്‍ എന്നിവര്‍ക്ക് നന്ദി പറയാതെ തീര്‍ത്താല്‍ അതു നന്ദി കേടാകും.

Tuesday, July 14, 2009

പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷം



പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം തൃശൂരിലെ തെക്കേമഠം ലക്ഷ്മി മണ്ഡപത്തില്‍ വെച്ച് സത്യന്‍ അന്തിക്കാട് നിര്‍വ്വഹിക്കുന്നു.സമീപം സി.ആര്‍.രാജേഷ്,വൊശാഖന്‍ മാസ്റ്റര്‍ എന്നിവര്‍



പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുന്ന സത്യന്‍ അന്തിക്കാട്



പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനം വേദിയില്‍ സത്യന്‍ അന്തിക്കാട്,വൊശാഖന്‍ മാസ്റ്റര്‍ എന്നിവര്‍




പാഥേയം ഓണ്‍ലൈന്‍ മാഗസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെയും ചികിത്സാ സഹായവിതരണത്തിന്റെയും ഉത്ഘാടനത്തോടനുനുമ്പന്ധിച്ച് തൃശൂരിലെ തെക്കേമഠം ലക്ഷ്മി മണ്ഡപത്തില്‍ കൂടിയ പ്രവര്‍ത്തകര്‍

Saturday, July 11, 2009

"പാഥേയം വാര്‍ഷികം"

പ്രിയ സുഹൃത്തേ,

"പാഥേയം" അതിന്‍‌റ്റെ ഒന്നാം വയസ്സിലേക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ അതിലെ ഭൂരിപക്ഷ അംഗങ്ങളുടേയും അഭിപ്രായ പ്രകാരം, എല്ലാവരുടേയും സമ്മതത്തോടെയും സഹകരണത്തോടെയും "പാഥേയം വാര്‍ഷികം" ലളിതമായ ചടങ്ങുകളോടെ നടത്തുവാന്‍ തീരുമാനിച്ച വിവരം താങ്കള്‍ അറിഞ്ഞു കാണുമല്ലോ.

പാഥേയം വാര്‍ഷികാഘോഷം ഈ വരുന്ന ജൂലൈ 12-ആം തീയതി തൃശ്ശൂരില്‍ ലളിത മംണ്ഡപത്തില്‍ (തെക്കേ മഠം) വച്ച് വച്ച്‌ ഉച്ചയ്ക്ക് 1.00 മണി മുതല്‍ ആരംഭിക്കുന്നതാണ്‌.


തദവസരത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍, മലയാളത്തിന്‍‌റ്റെ മാത്രം സ്വന്തമായ, മലയാള മണ്ണിന്‍‌റ്റെ പ്രിയ സംവിധായകന്‍ ശ്രീ സത്യന്‍ അന്തിക്കാട് "പാഥേയം ചികിത്സാ ധന സഹായ പദ്ധതി"യുടെ ആദ്യത്തെ ധന സഹായം വിതരണം ചെയ്യുന്നതായിരിക്കും.

ഒരു സാമൂഹിക ജീവി എന്ന നിലയില്‍ താങ്കളുടെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യം തദവസരത്തില്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു.

എന്ന്,
എഡിറ്റര്‍
പാഥേയം മാഗസിന്‍

പാഥേയത്തെ കുറിച്ച് കൂടുതലറിയാനായി താഴെ കാണുന്ന ലിങ്കിലൂടെ സഞ്ചരിക്കാം

പാഥേയം മാഗസിന്‍റ്റെ ജനുവരി ലക്കം


പാഥേയം മാഗസിന്‍റ്റെ ഫെബ്രുവരി ലക്കം


പാഥേയം മാഗസിന്‍ ജൂലായ് ലക്കം

പാഥേയം കമ്മ്യൂണിറ്റി

എന്താണ് പാഥേയം

പാഥേയത്തിന്റ്റെ ഒന്നാം വാര്‍ഷികം